തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം നഗരത്തിൽ വീട് കുത്തിതുറന്ന് വൻ കവർച്ച: മോഷണം പോയത് സ്വർണവും വജ്രാഭരണങ്ങളും!!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അവധിക്കാലത്ത് വീട്ടുകാർ യാത്രപോയ സമയത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച. പണവും സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ 36 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകൾ നഷ്ടമായതായി പരാതി. മണക്കാട് കൊഞ്ചിറവിള ടി.സി 49– 490 ൽ അഭിഭാഷകയായ കവിതയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. ഇന്നലെ രാവിലെയോടെ മടങ്ങിയെത്തി വീട്ടുകാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകം; ആശങ്കയോടെ കോഴിക്കോടന്‍ മലയോരം!!ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകം; ആശങ്കയോടെ കോഴിക്കോടന്‍ മലയോരം!!

രണ്ടാം നിലയിലുള്ള ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ വില വരുന്ന 70 പവൻ സ്വർണാഭരണം, 20 ലക്ഷം രൂപ വില വരുന്ന ഡയമണ്ട്, 25000 രൂപ എന്നിവയാണ് നഷ്ടമായത്. പരാതിയെ തുടർന്ന് ഇന്നലെ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിരലടയാളം ശേഖരിച്ചു. സ്ഥല പരിശോധനയും നടത്തി. എന്ത് ഉപയോഗിച്ചാണ് മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

theft3513-600-15


പരിശോധനയിൽ വീടിന് സമീപത്ത് നിന്ന് വാതിൽ പൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒന്നും ലഭിച്ചില്ല. 31 നും 3നും ഇടയിലാകും മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ദിവസങ്ങൾക്കിടയിൽ പുലർച്ചെ 4.30 നും 9.30 നും ഇടയിൽ മോഷണം നടന്നതാകണം. കൃത്യമായ തീയതിയും സമയവും കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമായി പറയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

Thiruvananthapuram
English summary
Robbery in Thiruvananthapuram city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X