Get Updates
Get notified of breaking news, exclusive insights, and must-see stories!

റോജി റോയിക്ക് വേണ്ടി ഒടുവില്‍ നഴ്‌സുമാരുടെ സംഘടന

തിരുവനന്തപുരം: കിംസ് ആശുപത്രി കെട്ടിടത്തില്‍ നിന്ന വീണ് മരിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിന് റോജി റോയിക്ക് നീതി തേടിക്കൊണ്ട് നഴ്‌സുമാരുടെ സംഘടന രംഗത്തെത്തി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കിംസ് ആശുപത്രിയിലേക്ക് മാര്‍ച്ച നടത്തി.

ഡിസംബര്‍ 2 ന് രാവിലെ പത്തരയോടെയായിരുന്നു പ്രതിഷേധ മാര്‍ച്ച്. എന്നാല്‍ ആശുപത്രിക്ക് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. പിന്നീട് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

റോജി റോയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാണ് നഴ്‌സസ് അസോസിയേഷന്റെ ആവശ്യം. സംഘടനാ നേതാവ് ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് സംഘടന പ്രതിനിധികള്‍ റോജിയുടെ വീട് സന്ദര്‍ശിച്ചു.

കിംസ് അധികൃതരുടെ മാനസിക പീഡനം സഹിക്കവയ്യാതെ റോജി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. റാഗിങിന്റെ പേരില്‍ അധികൃതര്‍ റോജിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ റോജി റാഗിങ് പോലുള്ള ഒരു കാര്യത്തിലും ഇടപെട്ടിരുന്നില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്. കോളേജ് അധികൃതരുടെ കടുത്ത ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പറയുന്നത്.

UNA Roji Roy

റോജിക്ക് നീതി ലഭിക്കാനുള്ള സമരത്തില്‍ കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ പങ്കെടുത്തിരുന്നില്ല. മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ ഭയന്നാണ് ആശുപത്രിയിലെ നഴ്സുമാര്‍ പ്രതിഷേധിക്കാത്തതെന്നാണ് വിവരം.

റോജി റോയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടിയുള്ള സമരം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശക്തി പ്രാപിച്ചത്. എന്നാല്‍ പിന്നീട് ഈ സമരത്തിന്റെ ആവേശം കെട്ടുപോകുന്ന കാഴ്ചയാണ് കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+