അരുവിക്കര സീറ്റും, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും; വിലപേശലുമായി ആര്‍എസ്പി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും സ്പീക്കറുമായിരുന്ന ജി.കാര്‍ത്തികേയന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര നിയമസഭാ സീറ്റില്‍ വിലപേശലുമായി ആര്‍എസ്പി രംഗത്തെത്തി. കാര്‍ത്തിയേകന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഏറെക്കുറെ ധാരണയായപ്പോവാണ് സീറ്റിന് അവകാശവാദവുമായി ആര്‍എസ്പി രംഗത്തെത്തിയത്.
ആര് എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളൈ കണ്ട ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസും മന്ത്രി ഷിബു ബേബി ജോണും ആണ് അരുവിക്കര സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചത്. അരുവിക്കര സീറ്റും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് ആര്‍എസ്പിയുടെ ആവശ്യം.

മൂന്ന് എംഎല്‍എമാരുള്ള ആര്‍എസ്പിയാണ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നതെന്ന് ഓര്‍മവേണമെന്ന് എ.എ.അസീസ് പറഞ്ഞു. അര്‍ഹിച്ച പരിഗണന പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ആവശ്യങ്ങള്‍ക്കു പകരം ബോര്‍ഡ്കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിച്ചാല്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാനായി എന്‍.കെ.പ്രേമചന്ദ്രന് എം.പി, എ.എ.അസീസ്, ഷിബു ബേബി ജോണ്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലായിരുന്ന ആര്‍എസ്പിയുടെ ഒരു വിഭാഗം ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫില്‍ ചേരുകയായിരുന്നു. പിന്നീട് ഷിബു ബേബിജോണിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുമായി ലയിക്കുകയും ചെയ്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications