തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് നേതാക്കളുടെ ആവശ്യമില്ല,കോടിയേരിക്കെതിരെ തുറന്നടിച്ച് സുരേന്ദ്രന്‍!

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം ചൊല്ലിയുള്ള ആരോപണങ്ങള്‍ കേരളത്തില്‍ രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സര്‍സംഘചാലക് വേണ്ടെന്ന് സുരേന്ദ്രന്‍ തുറന്നടിച്ചു. കോടിയേരിയുടെ ഇങ്ങനെ ഓരോന്ന് വിളിച്ച് പറയുന്നത് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് ബന്ധമുള്ളയാളാണെന്ന് കോടിയേരി ആരോപിച്ചിരുന്നു.

1

Recommended Video

cmsvideo
M Swaraj Gives Befitting Reply To Sandeep Varier In Debate | Oneindia Malayalam

കോടിയേരിയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം അദ്ദേഹത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. സിപിഎം പിബി അംഗം എസ് രാമചന്ദ്രപ്പിള്ളയുടെ ആര്‍എസ്എസ് ബന്ധം ഇതോടെ ചര്‍ച്ചയാവുകയും ചെയ്തു. 15 വയസ്സ് വരെ താന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് എസ്ആര്‍പി തുറന്ന് പറയുകയും. പിന്നീട് വിവിധ സിപിഎം നേതാക്കള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എം സ്വരാജിന് വരെ ആര്‍എസ്എസ് ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു.

ഇതിനിടയിലാണ് സുരേന്ദ്രന്‍ കോടിയേരിക്ക് മറുപടിയുമായി വന്നത്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് നീക്കം കേസ് അട്ടിമറിക്കാനുള്ള നീക്കമായി സംശയിക്കപ്പെടുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടന ചടങ്ങിലാണ് സിപിഎമ്മിനെതിരെ സുരേന്ദ്രന്‍ തുറന്നടിച്ചത്.

പോലീസ് സഹായത്തോടെ കേസ് അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. പാര്‍ട്ടി അതിനായി അഭിഭാഷകരെ രംഗത്തിറക്കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്വര്‍ണക്കടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒ രാജഗോപാല്‍. രാജിക്ക് വേണ്ടിയാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അദ്ദേഹം ഉപവാസ സമരം ആരംഭിച്ചത്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. വിര്‍ച്വല്‍ റാലിയും പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Thiruvananthapuram
English summary
rss dont need leaders from congress says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X