റിട്ട. കേണല്‍ വെടിവച്ചു;രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വാഹനത്തിന് വഴി കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒടുവില്‍ വെടിവപ്പില്‍ കലാശിച്ചു. തിരുവനന്തപുരം വലിയവിളയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം വലിയവിളയില്‍ ഹർത്താല്‍ ആചരിക്കുകയാണ്.
റിട്ടയേര്‍ഡ് കേണല്‍ ബ്രെല്വിന് ആണ് വെടിവച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി വെങ്കിടേശ്വര റാവു, സിപിഎം പ്രവര്‍ത്തകനായ മനോജ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇതില്‍ വെങ്കിടേശ്വര റാവുവിന്റെ നില ഗുരുതരമാണ്.

വെങ്കിടേശ്വര റാവുവിന് വയറിലും മനോജിന് തുടയിലും ആണ് വെടിയേറ്റത്. മനോജിന്റെ തുടയെല്ല് തകര്‍ന്നു. ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചു.
ജനുവരി 29 ന് രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കേണല്‍ സ്വന്തം കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ഇടുങ്ങിയ വഴിയായിരുന്നു. ഈ സമയം എതിരെ നിന്ന് ഒരു ഓട്ടോ റിക്ഷ വന്നു. ആര് വഴി വിട്ടുകൊടുക്കും എന്നതായി പിന്നെ തര്‍ക്കം. ഇതോടെ നാട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ടു.
കേണലിന്റെ വീടിന് അടുത്ത് വച്ചായിരുന്നു സംഭവം. ക്രുദ്ധനായ ബ്രെല്വിന് വീട്ടിലേക്ക് പോയി തോക്കെടുത്ത് കൊണ്ടുവന്ന് തുരുതുരെ വെടിവക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
ബ്രെല്വിന് മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇയാളുടെ കയ്യില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി നന്നായി പെരുമാറുകയും ചെയ്തു. പിന്നീട് പോലീസെത്തി കേണലിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയനാക്കി.
രാത്രിയില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേണലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ബ്രെല്വിന് മുമ്പും തോക്കെടുത്ത് ഭീഷണി മുഴക്കിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications