കുപ്രസിദ്ധ ഗുണ്ട ഓടിച്ചുരുന്ന കാർ അപകടത്തിൽ പ്പെട്ടു, ബൈക്ക് ഓടിച്ചിരുന്ന റിട്ട.പൊലീസുകാരന് ഗുരുതര പരുക്ക്
കാട്ടാക്കട: കുപ്രസിദ്ധ ഗുണ്ട തോക്ക് ഷാജിയുടെ കാറിടിച്ച് ബൈക്ക് യാത്രികനായ റിട്ട. പൊലീസുകാരൻ ജിജോകുട്ടപ്പന്(58)ഗുരുതരമായി പരിക്കേറ്റു. യാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവം നടന്നയുടനേ തോക്ക് ഷാജി രക്ഷപ്പെട്ടു.കാട്ടാക്കട പൊലീസ് ഇയാൾക്ക് വേണ്ടിയുടെ അന്വേഷണം ആരംഭിച്ചു.സംഭവത്തെപ്പറ്റി കാട്ടാക്കട പൊലീസ് പറയുന്നതിങ്ങനെ.
കാട്ടാക്കട ഭാഗത്തുനിന്ന് വൈകിട്ട് 5 മണിയോടെ നെയ്യാർഡാം ഭാഗത്തേക്ക് പോകുകയായിരുന്ന തോക്ക് ഷാജിയുടെ കാർ ഫെഡറൽ ബാങ്കിന് മുൻവശത്തുവച്ച് വലതുവശത്തേക്ക് നിയന്ത്രണം തെറ്റി കയറി എതിരേവന്ന ബൈക്കിലും കാറുകളിലുമായി ഇടിക്കുകയായിരുന്നു. കാട്ടാക്കടയിലേക്ക് വരികയായിരുന്ന റിട്ട.പൊലീസുകാരൻ ജിജോകുട്ടപ്പന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് മുന്നോട്ടുപായ കാർ നിരവധി ബൈക്കുകളിലും കാറുകളിലും ഇടിച്ചു.

ആളുകൾ കൂടി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ തോക്ക്ഷാജിയും വാഹനത്തിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും ആംബുലൻസിൽ കയറി പോവുകയായിരുന്നു. ഇയാൾക്ക് പരിക്കേറ്റിട്ടുണ്ടോ ആശുപത്രിയിലാണോ എന്ന വിവരം ലഭിച്ചിട്ടില്ല. ഇയാൾ മദ്യലഹരിയിൽ വാഹനമോടിച്ചാണോ അപകടമുണ്ടാക്കിയതെന്നും അന്വേഷിക്കുന്നതായി കാട്ടാക്കട സബ് ഇൻസ്പെക്ടർ സജി അറിയിച്ചു. റോഡിന്റെ വശങ്ങളിലായി ഒതുക്കി വച്ചിരുന്ന ബൈക്കുകൾക്കാണ് കൂടുതൽ നാശമുണ്ടായത്.












Click it and Unblock the Notifications