തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്ന് ആര്‍എസ്എസ് വിട്ടതില്‍ അഭിമാനം, 64 കൊല്ലമായി കമ്മ്യൂണിസ്റ്റുകാരനാണ്, പ്രതികരിച്ച് എസ്ആര്‍പി!!

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ആ സമയത്ത് താന്‍ ആര്‍എസ്എസ് വിട്ടതില്‍ അഭിമാനിക്കുന്നുവെന്ന് എസ്ആര്‍പി പറഞ്ഞു. ആ നിലപാട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതില്‍ അഭിമാനമുണ്ട്. അതിലുപരി കമ്മ്യൂണിസ്റ്റുകാരനാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്റെ പഴയ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാക്കുന്നതില്‍ യാതൊരു ആശങ്കയുമില്ലെന്നും എസ്ആര്‍പി വ്യക്തമാക്കി.

1

നേരത്തെ 15 വയസ്സ് വരെ എസ് രാമചന്ദ്രപിള്ള ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് എസ്ആര്‍പിയും അംഗീകരിച്ചിരുന്നു. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച തന്നെ രക്ഷിതാക്കളാണ് ആര്‍എസ്എസ് ശാഖയിലേക്ക് അയച്ചത്. അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് 18ാം വയസ്സില്‍ തന്നെ കമ്മ്യൂണിസ്റ്റായത് അഭിമാനകരമായ വളര്‍ച്ചയാണെന്നും എസ്ആര്‍പി പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ആവശ്യമെങ്കില്‍ സംഘടനാപരമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തരംതാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നും എസ്ആര്‍പി വ്യക്തമാക്കി.

അതേസമയം പിണറായി വിജയന്റെ രോഷം വേട്ടയാടപ്പെടുന്നവന്റെ സഹജപ്രതികരണമാണ്. അതൊരിക്കലും ദേഷ്യപ്രകടനമല്ല. മനസ്സിലുള്ളത് മുഖത്ത് വരുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും എസ്ആര്‍പി പറഞ്ഞു. നേരത്തെ സ്‌കൂള്‍ പഠനകാലത്ത് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് എസ്ആര്‍പി പറഞ്ഞിരുന്നു. 16ാം വയസ്സ് മുതല്‍ താന്‍ ഭൗതികവാദത്തിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുമ്പ് ജന്മഭൂമിയില്‍ എസ്ആര്‍പിയുടെ ആര്‍എസ്എസ് ബന്ധം വ്യക്തമാക്കി കൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവാദമായതോടെയാണ് എസ്ആര്‍പി വിശദീകരണം നടത്തിയത്.

ശാഖാ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം എസ്ആര്‍പി വഹിച്ചിരുന്നുവെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്. സങ്കുചിതമായ ദേശീയ ബോധത്തേക്കാള്‍ മനുഷ്യത്വം എന്ന വിശാല ആശയമാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും എസ്ആര്‍പി പറഞ്ഞു. ഈയൊരു കാഴ്ച്ചപ്പാടിലാണ് ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ഇടത് ആശയങ്ങളോട് അടുക്കുന്നത്. കഴിഞ്ഞ 64 വര്‍ഷമായി താന്‍ പാര്‍ട്ടി അംഗമാണെന്നും എസ്ആര്‍പി വ്യക്തമാക്കിയിരുന്നു.

Thiruvananthapuram
English summary
ramachandran pillai says he was proud of quiting rss and join cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X