Get Updates
Get notified of breaking news, exclusive insights, and must-see stories!

'കഴക്കൂട്ടത്ത് ശബരിമല പ്രധാന വിഷയം', കടകംപളളിയെ പരാജയപ്പെടുത്തുക ദൗത്യമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയാവും കഴക്കൂട്ടത്ത് പ്രധാന പ്രചാരണ വിഷയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ മണ്ഡലമാണ് കഴക്കൂട്ടം. കഴിഞ്ഞ ദിവസമാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടം സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് ഫലം ശബരിമലയില്‍ വിശ്വാസികളോട് സര്‍ക്കാരും മന്ത്രി കടകംപളളി സുരേന്ദ്രനും ചെയ്ത അനീതിയ്ക്കുളള മറുപടി ആയിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

sobha

ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: സ്നേഹിതരെ,
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടാൻ ഭാരതീയ ജനതാ പാർട്ടി നിയോഗിച്ച വിവരം ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണുമല്ലോ.

കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും നിന്ദ്യമായ രീതിയിൽ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല അയ്യപ്പൻറെ ആചാരത്തെ തകർക്കാൻ നേതൃത്വം നൽകിയ മന്ത്രിയെ പരാജയപ്പെടുത്തുക എന്ന ദൗത്യമാണ് എനിക്ക് വന്നു ചേർന്നിരിക്കുന്നത്. കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വികാരം ഉൾക്കൊണ്ടാണ് കഴക്കൂട്ടത്ത് ഞാൻ മത്സരിക്കുന്നത്.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    #KLElection2021 അമ്മമാരുടെ കണ്ണുനീരിന് മുൻപിൽ കടകംപള്ളി മുട്ടുമടക്കുമെന്ന് ശോഭാ സുരേന്ദ്രൻ

    കഴക്കൂട്ടം മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനും, അഴിമതി രഹിത ക്ഷേമപ്രവർത്തനങ്ങൾക്കും, അക്രമരഹിത രാഷ്ട്രീയത്തിനും, വിശ്വാസ സംരക്ഷണത്തിനും നിങ്ങളുടെ ഒരു കുടുംബാംഗത്തെ പോലെ നിങ്ങളോടൊപ്പം പ്രവർത്തിക്കുമെന്ന് ഞാൻ വാക്കു തരുന്നു. ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമാകാൻ ജനാധിപത്യ വിശ്വാസികളെ മുഴുവനും സ്വാഗതം ചെയ്യുന്നു.
    നിങ്ങളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു കൊണ്ട്
    സ്വന്തം
    ശോഭാ സുരേന്ദ്രൻ

    ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+