Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംഘർഷം; പോലീസിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

കിളിമാനൂർ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹർത്താൽ തലേന്ന് കാരേറ്റ് ജംഗ്ഷനിൽ ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും പോലിസിനെ ആക്രമിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ. ശബരിമലയിൽ രണ്ട് സ്ത്രീകൾ പ്രവേശിച്ചതറിഞ്ഞ് പ്രതികൾ ജംഗ്ഷനിൽ റോഡിൽ ടയറും, വിറകും ഉപയോഗിച്ച് തീ ഇടുകയും, കടകൾ അടപ്പിക്കുകയും, സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലിസിനെ ആക്രമിക്കുകയായിരുന്നു.

മേലാറ്റു മുഴി വാണിയം വിളാകത്ത് വീട്ടിൽ ആദർശ് (23), കാരേറ്റ് കരുവള്ളിയാട് തുണ്ടിൽ വീട്ടിൽ വിജയകുമാർ (51), കാരേറ്റ് കണിച്ചോട് പൂമംഗലത്ത് വീട്ടിൽ ഉണ്ണി പിള്ള (51), കണിച്ചോട് പൂമംഗലത്ത് വീട്ടിൽ ശന്തനു കൃഷ്ണ, മുതുവിള മാടൻകുളം കൊടുവള്ളി വയലരികത്ത് വീട്ടിൽ സജിത്ത് (28)

arrest

മുതുവിള സുജിൻ ഭവനിൽ സുജിൻ (27), അരുവിപുറം കൊച്ചുവിള വീട്ടിൽ രതീഷ് (35), മുതുവിള നാണം കോട് കുഴിയിൽ വിട്ടിൽ ശ്രീ കുമാർ, (40), മുതുവിള നാണം കോട് കുഴിയിൽ വീട്ടിൽ ശ്രീജിത്ത് (32) എന്നിവരെയാണ് കിളിമാനൂർ എസ്ഐബി കെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.അന്വാഷണ സംഗത്തിൽ ഷജിം, താജുദീൻ, ബിനു, പ്രദീപ്, വിനീഷ് എന്നിവരുണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ റിമാന്റ് ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+