തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല കർമ്മസമിതി പ്രവർത്തകർ ഷാഡോ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക്മാർച്ച് നടത്തി

  • By Desk
Google Oneindia Malayalam News

കല്ലറ: ശബരിമല കർമ്മസമിതി പ്രവർത്തകനെ രാത്രി വീട് വളഞ്ഞ് പിടികൂടുകയും മാതാപിതാക്കളെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്‌ത പൊലീസുകാർ ക്കെെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമ്മസമിതി പ്രവർത്തകർ ഷാഡോ പൊലീസ് ഉദ്യഗസ്ഥനായ ജയന്റെ കല്ലറയിലുള്ള വീട്ടിലേയ്ക്ക് നടത്തിയ പ്രതിക്ഷേ മാർച്ച് പൊലീസ് പാതിവഴിയിൽ തടഞ്ഞു.

<strong>ശബരിമലയില്‍ ഇന്ന് ഹെലിക്കോപ്റ്റര്‍ എത്തും; കാക്കി പാന്റ്‌സിട്ടവരെ നിരീക്ഷിക്കും, കനത്ത സുരക്ഷ</strong>ശബരിമലയില്‍ ഇന്ന് ഹെലിക്കോപ്റ്റര്‍ എത്തും; കാക്കി പാന്റ്‌സിട്ടവരെ നിരീക്ഷിക്കും, കനത്ത സുരക്ഷ

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.ഒരാഴ്ച മുമ്പ് പാലോട് ചല്ലിമുക്ക് സ്വദേശി സജീവിനെ രാത്രിയിൽ പാലോട് സി.ഐ മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീടുവളഞ്ഞ് അറസ്റ്റു ചെയ്‌തിരുന്നു. അറസ്റ്റിനെ എതിർത്ത സജീവിന്റെ മാതാവ് ഓമനയെയും ഭാര്യ അനുജയെയും സി.ഐയുടെ സാന്നിദ്ധ്യത്തിൽ പൊലീസുകാർ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. സജീവിനെ വിലങ്ങുവച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ജീപ്പിലാണ് അമ്മയെയും ഭാര്യയെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചതെന്നും അടുക്കള വാതിൽ തകർത്ത് വീട്ടിൽ കയറിയ പൊലീസ് സംഘത്തിൽ വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും പ്രതിക്ഷേധക്കാർ ആരോപിയ്ക്കുന്നു.

peoplesprotest-

വൈകുന്നേരം കല്ലറ എ ആർ എസ് ജംഗഷനിൽ നിന്നും തുടങ്ങിയ പ്രതിക്ഷേധ ജാഥ ഷാഡോ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേയ്ക്കുള്ള വഴി മദ്ധ്യേ പൊലീസ് തടയുകയായിരുന്നു. തുടർന്ന് പൊലീസും കർമ്മ സമിതി പ്രവർത്തകരും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ 7 മണിയോടെ സമരക്കാർ പിരിഞ്ഞ് പോയി.. പാങ്ങോട്, കിളിമാന്നൂർ, വെഞ്ഞാറമൂട് , വട്ടപ്പാറ എന്നി പൊലീസ് സ്റ്റേഷനുകളിൽ നിന്നും വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Thiruvananthapuram
English summary
Sabarimala karmasamithi march to shadow police official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X