Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തൊഴില്‍ നിഷേധിക്കുന്നു; ആത്മഹത്യാഭീഷണിയുമായി തൊഴിലാളികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍. കോര്‍പ്പറേഷന് മുമ്പിലുള്ള മരത്തിന് മുകളില്‍ കയറി കയര്‍ കെട്ടിയാണ് രണ്ട് തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കൈയില്‍ പെട്രോളും കരുതിയിട്ടുണ്ട്. കോര്‍പ്പറേഷനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തൊഴില്‍ നിഷേധിക്കുന്നു എന്ന് പറഞ്ഞാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.

അതേസമയം ഇവര്‍ കോര്‍പ്പറേഷന്‍ കരാര്‍ തൊഴിലാളികളോ കോര്‍പ്പറേഷന്‍ അംഗീകൃത ശുചീകരണ തൊഴിലാളികളോ അല്ല. സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ വീടുകളില്‍ നിന്ന് ജൈവ മാലിന്യശേഖരണം നടത്തുന്നവരാണ്. ഇവരെ മാറ്റി നിര്‍ത്തി ഹരിത കര്‍മ്മ സേനയേയും മറ്റ് ഏജന്‍സികളേയും ജൈവ മാലിന്യ ശുചീകരണ പ്രവര്‍ത്തി കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു.

Thiruvananthapuram Corporation

15 വര്‍ഷത്തിലേറെയായി ഈ തൊഴിലെടുത്ത് ജീവിക്കുന്നവരാണ് എന്നും കൊവിഡ്, പ്രളയ സമയത്തെല്ലാം തങ്ങളായിരുന്നു മാലിന്യം ശേഖരിച്ചിരുന്നത് എന്നും ഇവര്‍ പറയുന്നു. എന്നാല്‍ അടുത്തിടെയായി കോര്‍പ്പറേഷന്‍ അധികൃതര്‍ തങ്ങളുടെ വാഹനം പിടിച്ചുവെക്കുകയാണ് എന്നും വന്‍തുക പിഴയീടാക്കുകയാണ് എന്നും തൊഴിലാളികള്‍ പറയുന്നു. തങ്ങള്‍ അനധികൃതമായി മാലിന്യം ശേഖരിക്കുന്നു എന്ന് പറഞ്ഞാണ് നടപടിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പ്പറേഷന് മുമ്പില്‍ 16 ദിവസമായി കുടില്‍ കെട്ടി സമരം നടത്തി വരികയായിരുന്നു ഇവര്‍. ആരും സമരം ഗൗനിക്കാതിരിക്കുകയും വേണ്ട പരിഹാരങ്ങള്‍ക്ക് തയ്യാറാകാതെയുമിരുന്നതോടെയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഫയര്‍ ഫോഴ്സും പൊലീസും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+