Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെ കോടതി മുറിയില്‍ കടന്നുപിടിച്ചു?

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ ഒരാള്‍ കടന്നു പിടിച്ചു. നടു റോഡില്‍ വച്ചൊന്നും അല്ല സംഭവം നടന്നത്. കോടതി മുറിക്കുള്ളില്‍ വച്ചാണ്.

തിരുവനന്തപുരം വഞ്ചിയൂരിലെ അഡീഷണല്‍ സിജെഎം കോടതിയില്‍ വച്ചാണ് സംഭവം കസ്റ്റഡി തടവുകാരനാണ് സരിതയെ കടന്നുപിടിച്ചത്.

Saritha S Nair

സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്. കോടതി മുറിക്കുള്ളില്‍ വച്ച് നടന്ന അതിക്രമത്തെ ഗൗരവമായിട്ടാണ് കാണുന്നത്. അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. വഞ്ചിയൂര്‍ പോലീസിനാണ് അന്വേഷണ ചുമതല.

കസ്റ്റഡി തടവുകാരനായ സതീഷ് എന്ന ആളാണ് സരിതയെ കടന്നുപിടിച്ചത്. സരിത പരാതി നല്‍കിയിട്ടുണ്ട്. പുതുവര്‍ഷ ദിനത്തില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

അടുത്തിടെയായി സരിത വാര്‍ത്തകളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. സരിതയുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സരിത ഒരു സിനിമയിലും അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+