ആണ്‍വേഷം കെട്ടിയ 15കാരി രാത്രിയില്‍ തിരുവനന്തപുരം നഗരത്തില്‍!
പ്രേമം സിനിമ കണ്ട പെണ്‍കുട്ടികള്‍ കോളജ് കാംപസിലും മറ്റും മുണ്ടും കറുത്ത ഷര്‍ട്ടുമിട്ട് കണ്ണടയും വെച്ച് ജോര്‍ജ്ജായി വേഷം കെട്ടിയ സംഭവങ്ങള്‍ അടുത്തിടെ കേരളത്തില്‍ വാര്‍ത്തയായിരുന്നു. പ്രശസ്തമായ കോളജുകളില്‍ ഓണാഘോഷത്തിനാണ് ഇത്തവണ പെണ്‍കുട്ടികളുടെ ജോര്‍ജ് പ്രേമം കലശലായത്. പ്രേമം കണ്ട ആവേശത്തിലാണോ എന്നുറപ്പില്ല, തിരുവനന്തപുരത്ത് 15 കാരി ആണ്‍വേഷം കെട്ടി രാത്രി നഗരത്തിലിറങ്ങിയത്.
രാവിലെ സ്‌കൂളില്‍ പോകാന്‍ വേണ്ടി ഇറങ്ങിയതായിരുന്നത്രെ പെണ്‍കുട്ടി. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. ഒരുഭാഗത്ത് അന്വേഷണം തകൃതിയായി നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ വെള്ളറട ഡിപ്പോയില്‍ കണ്ടെത്തിയത്. രാത്രി അവസാന വണ്ടിക്ക് വെള്ളറടയില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ കണ്ടാല്‍ അടുത്തറിയാവുന്നവര്‍ പോലും തിരിച്ചറിയില്ലായിരുന്നു എന്നത് വേറെ കാര്യം.

ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. രാവിലെ സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി നെയ്യാറ്റിന്‍കര വഴി തിരുവനന്തപുരത്തു പോയി കാട്ടാക്കടയിലെത്തി. കാട്ടാക്കടയിലെ ബാര്‍ബര്‍ ഷോപ്പിലെത്തി മുടി ആണ്‍കുട്ടികളെ പോലെ കട്ട് ചെയ്തു. വീണ്ടും തിരുവനന്തപുരത്തെത്തി അവിടെ നിന്നും വേഷം മാറി ആണ്‍കുട്ടിയായി. സഹോദരന്റെ വസ്ത്രങ്ങളിട്ടാണ് പെണ്‍കുട്ടി പിന്നീട് നഗരം ചുറ്റിയത്.
രാത്രി വെള്ളറട ഡിപ്പോയില്‍ വന്നിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ കണ്ട് ബസ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. ഉടനെ അവര്‍ പോലീസില്‍ വിളിച്ചു. പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. ഒരു ദിവസം പോലീസ് കസ്റ്റഡിയിലായിരുന്നു കുട്ടി. വ്യാഴാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.












Click it and Unblock the Notifications