തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീകുമാര്‍ ജീവന്‍ നല്‍കേണ്ടി വന്നു... കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം, എല്ലാവര്‍ക്കും ജോലി

Google Oneindia Malayalam News

തിരുവനന്തപുരം: ജോലി നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് സ്‌കൂള്‍ മാനേജ്മന്റ് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കുടുംബത്തിന് എല്ലാ മാസവും 10000 രൂപ പെന്‍ഷന്‍ നല്‍കും. ഭാര്യയ്ക്ക് ജോലി തിരികെ നല്‍കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. സബ് കളക്ടറുമായുള്ള ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. പിരിച്ചുവിട്ട എല്ലാ ജീവനക്കാര്‍ക്കും ജോലി നല്‍കും.

33

തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാര്‍ തിങ്കളാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്തത്. സ്‌കൂളിന് സമീപം ഓട്ടോയില്‍ കയറി തീക്കൊളുത്തിയായിരുന്നു ആത്മഹത്യ. പതിനാറ് വര്‍ഷത്തോളം കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. ഇദ്ദേഹത്തിന്റെ ഭാര്യ ഇതേ സ്‌കൂളിലെ ആയയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ അധികൃതര്‍ നിരവധി പേരെ പിരിച്ചുവിട്ടിരുന്നു. ഇതില്‍ ശ്രീകുമാറും ഭാര്യയും ഉള്‍പ്പെടും.

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണംമമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണം

Recommended Video

cmsvideo
പത്താം ക്ലാസുകാരന്‍ ഇത്ര മോശമായതിന്റെ ഉത്തരവാദി ആര്? | Oneindia Malayalam

പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജോലി നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സ്‌കൂള്‍ തുറന്നതോടെയാണ് ശ്രീകുമാര്‍ വീണ്ടും ജോലിക്ക് എത്തിയത്. ഈ വേളയില്‍ മറ്റു ചിലരെ ജോലിക്ക് വച്ചതായി കണ്ടു. തുടര്‍ന്നാണ് ആത്മഹത്യ. ശ്രീകുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സബ് കളക്ടര്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതും പുതിയ ധാരണകളുണ്ടാക്കിയതും.

Thiruvananthapuram
English summary
School Management will give compensation to Bus driver Sreekumar's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X