തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാർവതി പുത്തനാറിലേക്ക്​ സ്കൂൾ വാൻ മറിഞ്ഞുണ്ടായ അപകടം; ഓർമ്മയും ചലനശേഷിയും ഇല്ലാതെ ഏഴ് വർഷം... പത്ത് വയസ്സുകാരൻ ഇർഫാനും അവസാനം മരണത്തിന് കീഴടങ്ങി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കരിക്കകത്ത് സ്‌കൂള്‍ വാന്‍ പുഴയിലേക്ക്​ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഇർഫാൻ (10) മരിച്ചു.തലയ്ക്ക് ഗുരുതമായി പരിക്കേറ്റ് ഓർമ്മയും ചലനശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ ഏഴുവർഷമായി ഇർഫാൻ. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.2011 ഫെബ്രുവരി 17ന്​ സ്​കൂൾ വാൻ പാർവതി പുത്തനാറിലേക്ക്​ മറിഞ്ഞ്​ ആറു നഴ്​സറി വിദ്യാർഥികളും ആയയും മരിച്ചിരുന്നു.

<strong>പ്രളയാനന്തര പുനര്‍നിര്‍മാണം; ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണം, വ്യാപാരമേഖലയില്‍ ഉള്‍പ്പെടെ പ്രളയം വലിയ ആഘാതം സൃഷ്ടിച്ചെന്ന് ആന്റോ ആന്റണി എംപി</strong>പ്രളയാനന്തര പുനര്‍നിര്‍മാണം; ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണം, വ്യാപാരമേഖലയില്‍ ഉള്‍പ്പെടെ പ്രളയം വലിയ ആഘാതം സൃഷ്ടിച്ചെന്ന് ആന്റോ ആന്റണി എംപി

റോഡിലെ കല്ലിൽ തട്ടി വാൻ നിയന്ത്രണം വിടുകയായിരുന്നു. പായൽ നിറഞ്ഞുകിടക്കുന്നതിനാൽ പാർവതി പുത്തനാറിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. എട്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം ഷാജഹാൻ - സജിനി ദമ്പതികൾക്കുണ്ടായ കുട്ടിയായിരുന്നു ഇർഫാൻ. അപകടത്തെ തുടർന്ന് കുറേക്കാലം ഇർഫാൻ ആശുപത്രി വെന്റിലേറ്ററിലായിരുന്നു. പിന്നീടാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ചെലവുകൾ ഏറ്റെടുത്ത് വിദഗ്ദ ചികിത്സയ്ക്കായി ഇർഫാനെ വെല്ലൂരിലേക്ക് കൊണ്ടുപോയത്.

Irfan

എന്നാൽ,​ അവിടത്തെ ചികിത്സയ്ക്കും ഇർഫാനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ സർക്കാർ ചെലവിൽതന്നെ ചികിത്സകൾ നടത്തിവന്നിരുന്നത്.മകന്റെ ചികിത്സയ്ക്കായി ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച പിതാവ് ഷാജഹാന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു

Thiruvananthapuram
English summary
School van accident; 10 years old boy Irfan pased away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X