തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. വര്‍ക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.

ഒരാഴ്ച മുന്‍പ് പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം അശ്വതി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്കു മാറ്റുകയുമായിരുന്നു.

scrub typhus

ഏതെങ്കിലും റിക്കെറ്റ്സിയ ബാക്ടീരിയ ബാധിക്കുന്നത് മൂലം ഉണ്ടാകുന്ന അസുഖമാണ് ടൈഫസ്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരുന്നത്.

ഉയ്യോ കണ്ണെടുക്കാനേ ആവുന്നില്ല സാം..സൂപ്പര്‍ ഹോട്ട് ലുക്കില്‍ സാമന്ത

ഓറിയെന്റാ സുറ്റ്സുഗമൂഷി എന്ന ബാക്ടീരിയയാണ് സ്‌ക്രബ് ടൈഫസിന് കാരണമാകുന്നത്. രോഗത്തിന് കാരണമാകുന്ന ജീവികള്‍ കടിക്കുന്നതിലൂടെയോ അവയുടെ വിസര്‍ജ്യങ്ങളിലൂടെയോ ഒരാള്‍ക്ക് രോഗബാധയുണ്ടാകാം. തലവേദന, പനി, തണുത്തുവിറയ്ക്കല്‍, ചര്‍മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? അരുണ്‍ കുമാര്‍ പറയുന്നുഎന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? അരുണ്‍ കുമാര്‍ പറയുന്നു

കടിയേറ്റ ഭാഗത്ത് ചൊറിയുന്നതിലൂടെ ആ ഭാഗം കൂടുതല്‍ തുറക്കുകയും, ബാക്ടീരിയക്ക് കുടുതല്‍ ഉള്ളിലേക്ക് കടന്ന് രക്തധാരയില്‍ പ്രവേശിക്കുവാന്‍ കഴിയുകയും ചെയ്യുന്നു. അവിടെ അത് പുനരുല്പാദനം നടത്തി വളരുന്നു. വ്യത്യസ്തമായ മൂന്ന് തരത്തിലുള്ള ടൈഫസ് രോഗം നിലവിലുണ്ട്. എപ്പിഡെമിക് ടൈഫസ്, എന്‍ഡെമിക് ടൈഫസ്, സ്‌ക്രബ് ടൈഫസ് എന്നിവയാണ്.

എന്തുതരം ടൈഫസാണ് ബാധിച്ചിരിക്കുന്നത് എന്നത് എന്താണ് കടിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും. വാഹകരായ ആര്‍ത്രോപോഡിന്റെ വിഭാഗം ഏതാണ് എന്നതിനെ അനുസരിച്ചാണ് അത് ഉള്‍ക്കൊണ്ടിരിക്കുന്ന ടൈഫസ് രോഗം ഏതാണെന്ന് തീരുമാനിക്കുന്നത്. ചികിത്സിക്കാതിരിക്കുകയാണെങ്കില്‍, ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ക്കും മരണത്തിനുവരെ കാരണമാകുവാന്‍ ടൈഫസിന് കഴിയും. ടൈഫസ് ഉണ്ടെന്നുള്ള സംശയം ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

പനിയും ശരീരത്തില്‍ തിണര്‍പ്പുകളുമാണ് തുടക്ക ലക്ഷണങ്ങള്‍.
പ്രാണി കടിച്ച് 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും
പനിക്കും കുളിരിനും പുറമേ തലവേദന, ശരീരവേദന, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.രോഗം പുരോഗമിക്കുന്നതോടെ അവയവനാശം, രക്തസ്രാവം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും രോഗിയെ ബാധിക്കും.

Recommended Video

cmsvideo
Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia

സ്‌ക്രബ് ടൈഫസ് പിടിപെടാതിരിക്കാന്‍ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം.ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ കുട്ടികളെ വസ്ത്രം ധരിപ്പിക്കുന്നതും കൊതുക് വലകള്‍ ഉപയോഗിക്കുന്നതും സ്‌ക്രബ് ടൈഫസ് പരത്തുന്ന പ്രാണികളുടെ കടി ഏല്‍ക്കാതിരിക്കാന്‍ സഹായിക്കും.

Thiruvananthapuram
English summary
scrub typhus: 15 year old girl dies of scrub typhus in thiruvavananthapuram; here is all about
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X