Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ്സിന്റെ അക്രമങ്ങളെ ജനകീയമായി ചെറുക്കണം: എസ്ഡിപിഐ

തിരുവനന്തപുരം: രാജ്യവ്യാപകമായി ആര്‍എസ്എസ് നടത്തുന്ന വംശീയ അക്രമങ്ങളെ ജനകീയമായി ചെറുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. 'ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

s

രാമനവമി ആഘോഷങ്ങളുടെ മറവില്‍ രാജ്യത്തെ പതിനാലോളം സംസ്ഥാനങ്ങളില്‍ ഒരേ സമയം നടന്ന അക്രമങ്ങള്‍ ആകസ്മികമോ യാദൃശ്ചികമോ അല്ല. കൃത്യമായ ആസൂത്രണത്തോടെയാണ് വംശീയ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഇവിടെ ഭരണകൂടമോ നിയമപാലകരോ ഇരകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറായില്ല എന്നത് ഞെട്ടലോടെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കാണുന്നത്. രാമക്ഷേത്ര നിര്‍മാണത്തോടെ മതവികാരം ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര അജണ്ട രാമനവമിയിലേക്ക് മാറ്റിയിരിക്കുന്നു.

സംഘപരിവാര അക്രമങ്ങള്‍ വ്യാപകമാകുമ്പോള്‍ പൗരന്മാരുടെ സംയമനം ദൗര്‍ഭല്യമായി കാണരുത്. പ്രതിഷേധ പരിപാടികള്‍ കേവലം കീഴ്‌വഴക്കമായി അധികാരികള്‍ കാണരുതെന്നും എ കെ സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, പ്രാവച്ചമ്പലം അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സംസാരിച്ചു. സംസ്ഥാന സമിതിയംഗം എല്‍ നസീമ, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു. രാവിലെ 11.30 ന് മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുമ്പില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.

സംഘ് പരിവാറിനെതിരെ പ്രതിരോധം തീര്‍ക്കണം: രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍

തിരുവനന്തപുരം: രാമനവമി ആഘോഷങ്ങളുടെ മറവില്‍ രാജ്യത്താകെ സംഘപരിവാര്‍ നടത്തുന്ന വംശീയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വംശീയ ആക്രമണങ്ങള്‍ ജനാധിപത്യ മതേതര ഇന്ത്യയെ വെല്ലു വിളിക്കുന്നതും പൗര സമൂഹത്തിന്റെ സമാധാന ജീവിതത്തെ തടസപ്പെടുത്തുകയാണെന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മാംസ ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ ഡല്‍ഹി ജെഎന്‍യു ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച സംഭവം മുതല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ വ്യാപകമായ അക്രമം നടത്തുകയാണ്. മുസ്ലിംകളുടെ വീടുകളും പള്ളിയും ദര്‍ഗയും അക്രമകാരികള്‍ അഗ്‌നിക്കിരയാക്കിയ സംഭവങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തിന്റെ പലഭാഗങ്ങളിലും സംഘപരിവാര്‍ മുസ്ലീങ്ങള്‍ക്ക് നേരെ കൊലവിളികള്‍ നടത്തുന്നത് പൊലീസ് സാന്നിധ്യത്തിലാണെന്നത് രാജ്യം നേരിടുന്ന ഭീകരാന്തരീക്ഷം വെളിപ്പെടുത്തുന്നതാണ്. ഹിന്ദുത്വയുടെ കൃത്യമായ ആസൂത്രണമാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലുള്ളത് എന്നത് വ്യക്തമാണ്.

അതുകൊണ്ടാണ് ഭരണകൂടം അക്രമികള്‍ക്കെതിരെ മൗനം പാലിക്കുന്നത്. ഈ അപകടകരമായ രാഷ്ട്രീയ സാഹചര്യത്തെ ജനാധിപത്യപരമായി പ്രതിരോധിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടേയും ഉത്തരവാദിത്തമാണ്. സംഘപരിവാറിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ തയ്യാറാകണമെന്നും പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു. ബി ആര്‍ പി ഭാസ്‌കര്‍, കെ സച്ചിദാനന്ദന്‍, ആനി രാജ, പന്ന്യന്‍ രവീന്ദ്രന്‍, രമ്യ ഹരിദാസ് എംപി, കെ അജിത, കെ കെ രമ എം എല്‍ എ, കെ ഇ എന്‍, സി പി ജോണ്‍, ആര്‍ അജയന്‍ തുടങ്ങി അമ്പതിലധികം പ്രമുഖരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവെച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+