തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്ഡിപിഐയുടെ പിന്തുണയിൽ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പദവി സിപിഎമ്മിന്: രാജിയ്ക്ക് സാധ്യതയെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎമ്മിന് പഞ്ചായത്ത് പ്രസിഡന്റ് പദവി. ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലാണ് രണ്ട് എസ്ഡിപിഐ അംഗങ്ങൾ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ സിപിഎമ്മിലെ ദിലീപ് പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. അതേ സമയം പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും ദിലീപ് രാജിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

 അവിണിശ്ശേരിയിൽ അട്ടിമറി; കോൺഗ്രസ് പിന്തുണയോടെ അധികാരം പിടിച്ച് സിപിഎം.. പിന്നാലെ രാജി അവിണിശ്ശേരിയിൽ അട്ടിമറി; കോൺഗ്രസ് പിന്തുണയോടെ അധികാരം പിടിച്ച് സിപിഎം.. പിന്നാലെ രാജി

19 അംഗങ്ങളുള്ള പഞ്ചായത്തിൽ സിപിഎം- 8, കോൺഗ്രസ്- 7, എസ്ഡിപിഐ-2, വെൽഫെയർ പാർട്ടി 2 എന്നിങ്ങനെയാണ് നിലവിലുള്ള കക്ഷി നില. ഇവിടെ വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയത്. ഇതോടെ സിപിഎം നിർത്തിയ സ്ഥാനാർത്ഥിയ്ക്ക് എസ്ഡിപിഐ പ്രവർത്തകരും പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിലെ ദിലീപിന് 10 വോട്ടുകളും കോൺഗ്രസിലെ എംഎം ഷാഫിയ്ക്ക് 9 വോട്ടുകളുമാണ് ലഭിച്ചത്. ഇതോടെ വിജിയിച്ച ദിലീപ് വരണാധികാരിയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ദിലീപ് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്തിരുന്നു.

 ldf-1608102493

കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എൽഡിഎഫിനും യുഡിഎഫിനും എസ്ഡിപിഐ പിന്തുണ നൽകിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും അഞ്ച് സീറ്റുകൾ വീതം ലഭിക്കുകയായിരുന്നു. ഇതോടെ നറുക്കെടുപ്പിൽ നിന്ന് ബിജെപി ഒഴിവാക്കുന്നതിന് വേണ്ടി എസ്ഡിപിഐ ഇരു മുന്നണികൾക്കും വോട്ട് വീതിച്ചുനൽകുകയായിരുന്നു. ഇത് ആദ്യ ഘട്ട വോട്ടെടുപ്പിൽ നിന്ന് ബിജെപി പുറത്താകുന്നതിന് കാരണമായി. പിന്നീട് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ അംഗങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ യുഡിഎഫിൽ നിന്നുള്ള വിനു മംഗലത്താണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

Thiruvananthapuram
English summary
SDPI supports CPM in Pangode in Panchayat president election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X