തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡിനിടെ തിരുവനന്തപുരത്തിന് ഇരുട്ടടിയായി കടൽക്ഷോഭം, നിരവധി വീടുകൾ തകർന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് സമ്പർക്ക വ്യാപനത്തിന്റെ ഭീതിയിൽ അമർന്ന തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങൾക്ക് ഇരുട്ടടിയായി കടൽക്ഷോഭം. കടൽക്ഷോഭത്തിൽ നിരവധി വീടുകൾ തകർന്നതായി ജില്ലാ കളക്ടർ അറിയിച്ചു. ഇതേത്തുടർന്ന് നിരവധി കുടുംബങ്ങളെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ചതായും ജില്ലാ കളക്ടർ വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, മുട്ടത്തറ, പൂന്തുറ, വെട്ടുകാട്, ശംഖുമുഖം, വലിയതുറ, തുമ്പ,വർക്കല, ആറ്റിപ്ര, കഠിനംകുളം, ഇടവ, ചിറ യിൻ കീഴ്, വെട്ടൂർ, കടകംപള്ളി, മേനംകുളം, തിരുവല്ലം, പേട്ട എന്നീ തീരപ്രദേശങ്ങളിലാണ് കടൽ ക്ഷോഭം റിപ്പോർട്ട് ചെയ്യപ്പെ ട്ടിട്ടുള്ളത്. അഞ്ചുതെങ്ങ് വില്ലേജ് പരിധിയിൽ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് 4 വീടുകൾ പൂർണമായും ,17 വീടുകൾ ഭാഗികമായും തകർന്നുവെന്നു റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

sea

തകർന്ന വീടുകൾ അഞ്ചുതെങ്ങ് വില്ലേജിലെ വലിയപള്ളി, എണ്ണ കിടങ്ങ്, അഞ്ചുതെങ്ങ് ജംഗ്ഷൻ ,കുരിശു പറമ്പ്, തോണിക്കടവ് എന്നീ സ്ഥലങ്ങളിലാണ്. ഇതിൽ 12 കുടുംബങ്ങളിൽ പെട്ട 48 പേരെ അഞ്ചുതെങ്ങ് സെൻറ് ജോസഫ് എച്ച്എസ്എസ് ലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മാറ്റിപ്പാർപ്പിച്ചവരിൽ 19 പുരുഷന്മാരും 20 സ്ത്രീകളും 9 കുട്ടികളുമുണ്ട്. കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസർക്ക് അഞ്ചുതെങ് വില്ലേജ് പരിധിയുടെ ചുമതല നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

Recommended Video

cmsvideo
തിരുവനന്തപുരം ജില്ലയിലെ കടൽക്ഷോഭം രൂക്ഷം;കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!

എന്നാൽ പേട്ട, പൂന്തുറ, വെട്ടുകാട്,ശംഖുമുഖം, വലിയതുറ, തുമ്പ,വർക്കല, ആറ്റിപ്ര, കഠിനംകുളം, ഇടവ, ചിറയിൻ കീഴ്,വെട്ടൂർ, കടകംപള്ളി, മേനംകുളം, തിരുവല്ലം എന്നീ വില്ലേജുകളുടെ പരിധിയിലുള്ള തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭവുമായി ബന്ധപ്പെട്ട പുതിയ കേസുകൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കളക്ടർ അറിയിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം 23 വീടുകൾ പൂർണമായും,95 വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. ജില്ലയിൽ 6 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിൽ ജൂൺ 1 മുതൽ ജൂലൈ 26 വരെ 158 കുടുംബങ്ങളിൽ പെട്ട 608 പേരെ പാർപ്പിച്ചിട്ടുണ്ട്.

 ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം! ഏതറ്റം വരെയും; പ്രധാനമന്ത്രിയെ വിളിച്ച് അശോക് ഗെഹ്ലോട്ട്, ഗവർണറുടെ പ്രേമലേഖനമെന്ന് പരിഹാസം!

രാജസ്ഥാനിൽ അടവുകൾ മാറ്റി കോൺഗ്രസ്! സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു, ഇനി പുതിയ നീക്കം!രാജസ്ഥാനിൽ അടവുകൾ മാറ്റി കോൺഗ്രസ്! സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു, ഇനി പുതിയ നീക്കം!

'തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബിജെപി കൗണ്‍സിലര്‍ക്കൊപ്പം ചേർന്നു'; ഹീനമായ രാഷ്ട്രീയക്കളിയെന്ന് വാസവൻ!'തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബിജെപി കൗണ്‍സിലര്‍ക്കൊപ്പം ചേർന്നു'; ഹീനമായ രാഷ്ട്രീയക്കളിയെന്ന് വാസവൻ!

Thiruvananthapuram
English summary
Sea Erosion causes heavy damage to coastal Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X