തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാവരും നോക്കി നിൽക്കെ അജ്ഞാതൻ കോവളത്ത് കടലിൽ ചാടി;സംഭവം വ്യാഴാഴ്ച അർദ്ധ രാത്രി,തിരച്ചിൽ തുടരുന്നു

  • By Desk
Google Oneindia Malayalam News

കോ​വ​ളം: അർദ്ധരാത്രി പൊലീസും ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരും നോക്കിനിൽക്കെ കോവളത്ത് കടലിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല. മുപ്പത് വയസു തോന്നിക്കുന്ന അജ്ഞാതനായ യുവാവിനായി മറൈൻ എൻഫോഴ്സ്‌മെന്റിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ കടൽക്ഷോഭം രക്ഷാപ്രവർത്തനത്തെ പ്രതീകൂലമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​രു മ​ണി​യോ​ടെയാണ് കോവളം ഗ്രോ​ബീ​ച്ചി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ന് സ​മീ​പ​ത്ത് യു​വാ​വ് ക​ട​ലിൽ ചാ​ടി​യ​ത്. ഹോ​ട്ട​ലിൽ ന​ട​ന്ന ഒ​രു സാംസ്‌കാരിക പ​രി​പാ​ടി​ക്ക് ശേ​ഷം പ​ങ്കെ​ടു​ത്ത​വ​രെ മ​റ്റൊ​രു ഹോ​ട്ട​ലി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടുപോ​കാൻ വ​ന്ന വാ​ഹ​ന​ത്തി​ന്റെ മു​ക​ളിൽ കി​ട​ന്നാ​ണ് യു​വാ​വ് ഹോ​ട്ടൽ കോ​മ്പൗ​ണ്ടിൽ എ​ത്തി​യ​ത്. ഇ​യാൾ വാ​ഹ​ന​ത്തി​ന് മു​ക​ളിൽ ക​യ​റിയ കാ​ര്യം ഡ്രൈ​വ​റും അ​റി​ഞ്ഞി​രു​ന്നി​ല്ല.

Thiruvananthapuram

ഹോ​ട്ടൽ ക​വാ​ട​ത്തി​ലേ​ക്ക് വാ​ഹ​നം ക​യ​റു​ന്ന​തി​നി​ട​യിൽ ഇ​യാ​ളെ ക​ണ്ട സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാർ യു​വാ​വി​നെ താ​ഴെ​യി​റ​ക്കി ചോ​ദി​ച്ച​പ്പോൾ മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​ണെ​ന്നും ക​ണ്ണൂ​രിൽ ജോ​ലി​യാ​ണെ​ന്നും പറഞ്ഞിരുന്നു. സ​ന്ദർ​ശ​ക​രൊ​ക്കെ പോ​യി​രു​ന്ന​തി​നാൽ കോ​വ​ളം സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രും ഹോ​ട്ടൽ സെ​ക്യൂ​രി​റ്റി​ക്കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

ഹോ​ട്ട​ലി​ന്റെ കോ​മ്പൗ​ണ്ടി​ലൂ​ടെ ക​ടൽ​ക്ക​ര​യി​ലേ​ക്ക് തി​രി​ച്ച യു​വാ​വി​ന്റെ പെ​രു​മാ​റ്റ​ത്തിൽ സം​ശ​യം തോ​ന്നി​യ​തോ​ടെ ഇ​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ ക​ട​ലി​ലേ​ക്ക് ചാ​ടിയ യു​വാ​വ് നീ​ന്തി തൊ​ട്ട​ടു​ത്ത പാ​റ​യിൽ ക​യ​റി​ക്കൂ​ടി. പൊ​ലീ​സി​ന്റെ നിർ​ദ്ദേ​ശം മ​റി​ക​ട​ന്ന് വീ​ണ്ടും നീ​ന്തിയ യു​വാ​വി​നെ തി​ര​ച്ചു​ഴി​യിൽ​പ്പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതേയുള്ളൂ എന്ന് കോവളം പൊലീസ് പറഞ്ഞു.

Thiruvananthapuram
English summary
Searching for the boy who jumped in sea still continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X