തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമന വിവാദം: സംസ്ഥാനത്ത് പ്രതിഷേധം ശക്തം, യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന വിവാദത്തിൽ പ്രതിഷേധം ശക്തിയാർജ്ജിക്കുന്നു. സർക്കാർ പിൻവാതിൽ നിയമനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് സംസ്ഥാനത്ത് വിവിധ യുവജന സംഘടനകള്‍ പ്രതിഷേധം നടത്തിവരികയാണ്. ഇതിനിടെ യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ചാ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനിടെ പ്രവർത്തകർ മതിലിന് മുകളിലൂടെ വനിതാ പ്രവർത്തകർ ചാടുകയായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്തെത്തിച്ചത്. അകത്ത് പ്രവേശിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പോലീസ് ശ്രമം നടത്തിയെങ്കിലും ഇത് എതിർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കോട്ടയത്ത് കോൺഗ്രസിൽ സീറ്റിനായി എ,ഐ ഗ്രൂപ്പുകളുടെ പിടിവലി;നട്ടം തിരഞ്ഞ് നേതൃത്വം..അയയാതെ ജോസഫുംകോട്ടയത്ത് കോൺഗ്രസിൽ സീറ്റിനായി എ,ഐ ഗ്രൂപ്പുകളുടെ പിടിവലി;നട്ടം തിരഞ്ഞ് നേതൃത്വം..അയയാതെ ജോസഫും

നിയമന വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലടി സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിലേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു. അതേ സമയം എംഎസ്എഫ് പ്രവർത്തകർ വയനാട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയിട്ടുണ്ട്. കളക്ടറേറ്റിലെ പിഎസ്സി ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

bjp-22-1511315802-14-1

കാലടി സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.
വൈസ് ചാന്‍സിലര്‍ ധര്‍മരാജ് അടാട്ടിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത്കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മതില്‍ ചാടിക്കടന്ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് തള്ളിക്കയറുകയും വിസിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിക്കുകയായിരുന്നു.

കായിക ദിനാഘോഷത്തില്‍ പുതിയ ലുക്കില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എറണാകുളം; നിയമന വിവാദത്തിൽ കാലടി സർവകലാശാലയിൽ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ പരമ്പര

ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നാലെ ബിജെപിയും പ്രതിഷേധവുമായി സര്‍വകലാശാലക്ക് മുന്നില്‍ എത്തി. പ്രധാന ഗേറ്റില്‍ ബാരിക്കേഡ് വെച്ച് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു.അതേ സമയം നിനിതാ കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടില്ലെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വിസി ധര്‍മ്മരാജ് അടാട്ട് ചൂണ്ടിക്കാണിക്കുന്നത്.

Thiruvananthapuram
English summary
Secratariate march over protest against back door appointments in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X