തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡിസിപി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷയും കൂട്ടും. ക്ലിഫ് ഹൗസിന് ഡിഐജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇതുമായി ബന്ധപ്പെട്ട കത്ത് സംസ്ഥാന പോലീസ് മേധാവിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി കൈമാറി.

p

സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കുന്നതിന്റെ ഭാഗമായി പുതിയ തസ്തിക സൃഷ്ടിക്കുന്നത് ആലോചനയിലാണ്. ഇക്കാര്യം പൊതുഭരണ വകുപ്പുമായി കൂടിയാലോചിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നത്. പ്രതിഷേധങ്ങളും മറ്റും ക്ലിഫ് ഹൗസിന് മുന്നില്‍ നടക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ കൂട്ടുന്നത് എന്നാണ് വിശദീകരണം. കഴിഞ്ഞ വര്‍ഷം യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ക്ലിഫ് ഹൗസിന് മുന്നിലെത്തിയിരുന്നു. ഇതോടെയാണ് സുരക്ഷാ കാര്യങ്ങള്‍ പുനപ്പരിശോധിച്ചത്. സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് അന്ന് പോലീസുകാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

40 വീടുകള്‍ കൈമാറി

സഹകരണ വകുപ്പ് നിര്‍മ്മിച്ച 40 കെയര്‍ ഹോമുകള്‍ ഇന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറി. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിനു സഹകരണ പ്രസ്ഥാനങ്ങള്‍ എത്രമാത്രം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്ന ഈ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് കെയര്‍ ഹോമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2 നിലകളുള്ള പത്ത് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന ഈ ഭവനസമുച്ചയത്തോടൊപ്പം കുട്ടികള്‍ക്കുള്ള കളിസ്ഥലം, അംഗനവാടി, കമ്മ്യൂണിറ്റി ഹാള്‍, വായനശാല, മാലിന്യസംസ്‌ക്കരണ കേന്ദ്രം, പാര്‍ക്കിംഗ് ഏരിയ, പൂന്തോട്ടം എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.

'ഭവനരഹിതരില്ലാത്ത കേരളം' എന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതി കരുത്തു പകരുന്നു. ഭവന നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാകാന്‍ നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളും മുന്നോട്ടു വരുന്നു എന്നത് ആവേശം പകരുന്ന കാര്യമാണ്. ഇതുവഴി ജനപങ്കാളിത്തത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കേരളം ഒരു രണ്ടാംഘട്ട വികസനത്തിലേക്കു കുതിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണിപ്പോള്‍. അതിനായുള്ള നിലമൊരുക്കലാണ് കഴിഞ്ഞ 5 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അടിസ്ഥാന സൗകര്യ മേഖലകള്‍ ലോകനിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു. സമസ്ത വിഭാഗം ജനങ്ങളും ഇതിന്റെ ഗുണഭോക്താക്കളാവുകയും പരസ്പര സഹകരണത്തോടെ ജീവിതവും ജീവനോപാധികളും കെട്ടിപ്പടുക്കാന്‍ ഒരുമിക്കുകയും ചെയ്തു. ഇതുപോലെ തന്നെ ഒരുമിച്ച് ഒറ്റക്കെട്ടായി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കും നമുക്കു മുന്നേറേണ്ടതുണ്ട്. അതിനായി കൂടുതല്‍ ഐക്യത്തോടെയും കരുത്തോടെയും നമുക്ക് മുന്നോട്ടു പോകാം.

Recommended Video

cmsvideo
ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

Thiruvananthapuram
English summary
Security Will be Beefed Up in Cliff House and Chief Minister Of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X