തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാണം കെട്ട് കേരളാ പോലീസ്; പിടിച്ചെടുത്ത മീന്‍ മറിച്ചുവിറ്റു; ബാക്കി പൊരിച്ചടിച്ചു!! പണികിട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് മല്‍സ്യ തൊഴിലാളികളില്‍ നിന്ന് പിടിച്ചെടുത്ത മീന്‍ പോലീസുകാര്‍ പൊരിച്ചടിച്ചു. ബാക്കി പങ്കിട്ടെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി. കുറച്ച് മറിച്ചുവില്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണമായി. കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസുകാരെ സ്ഥലംമാറ്റി.

കേരള പോലീസിന് നാണക്കേടുണ്ടാക്കുന്ന സംഭവത്തിന് പിന്നില്‍ തിരുവനന്തപുരം മംഗലപുരം സ്‌റ്റേഷനിലെ പോലീസുകാരാണ്. പോലീസുകാര്‍ മീന്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടിയുണ്ടായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 കരിമീന്‍, തിലോപ്പിയ, വാരാല്‍

കരിമീന്‍, തിലോപ്പിയ, വാരാല്‍

തീരദേശത്തുള്ള മല്‍സ്യകരിമീന്‍, തിലോപ്പിയ, വാരാല്‍ത്തൊഴിലാളികള്‍ കഠിനംകുളം കായലില്‍ നിന്ന് പിടിച്ച കരിമീന്‍, തിലോപ്പിയ, വാരാല്‍ എന്നിവയാണ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. മുരുക്കുംപുഴ കടവില്‍ നിന്ന് പിടിച്ചെടുത്ത മീന്‍ പോലീസ് ജീപ്പില്‍ കൊണ്ടുപോകുകയായിരുന്നു. ഈ മീന്‍ മറിച്ചുവില്‍ക്കുകയും ചെയ്തു.

വീട്ടിലേക്കും കൊണ്ടുപോയി

വീട്ടിലേക്കും കൊണ്ടുപോയി

ഇടനിലക്കാര്‍ വഴി മറിച്ചുവിറ്റതിന് പുറമെ പോലീസുകാര്‍ വീട്ടിലേക്കും കൊണ്ടുപോയി. കൂടാതെ സ്‌റ്റേഷനകുത്ത് വച്ചും പാചകം ചെയ്തുവെന്നും പറയപ്പെടുന്നു. എസ്‌ഐ, എഎസ്‌ഐമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെല്ലാം ആരോപണ മുനയിലായിരുന്നു. പക്ഷേ മൂന്ന് പേര്‍ക്കെതിരെ മാത്രമാണ് നടപടി.

Recommended Video

cmsvideo
ബീഹാറിയായ പായലിനെ മലയാളിയും അറിയണം | Payal Kumari Exclusive Interview | Oneindia Malayalam
ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

പോലീസുകാര്‍ മീന്‍ മറിച്ചുവില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡിജിപി ഇടപെട്ടു. റൂറല്‍ എസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഡിവൈഎസ്പി വിഎസ് ദിനരാജിനായിരുന്നു അന്വേഷണ ചുമതല. ഡിവൈഎസ്പി മംഗലപുരം സ്റ്റേഷനിലെത്തി പരിശോധനനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു,

എസ്‌ഐക്കെതിരെ നടപടിയില്ല

എസ്‌ഐക്കെതിരെ നടപടിയില്ല

ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടിയുണ്ടായത്. മൂന്നു പേരെ നെയ്യാറ്റിന്‍കരയിലെ എആര്‍ ക്യാംപിലേക്ക് മാറ്റി റൂറല്‍ എസ്പി ഉത്തരവിറക്കി. അതേസമയം, എസ്‌ഐക്കെതിരെ നടപടിയുണ്ടായില്ല. ഇതിന് കാരണം രാഷ്ട്രീയ ഇടപെടലാണ് എന്ന് ആരോപണമുണ്ട്.

കേരള പോലീസിന് നാണക്കേട്

കേരള പോലീസിന് നാണക്കേട്

മംഗലപുരം സ്റ്റേഷനിലെ എഎസ്‌ഐമാരായ ഗോപകുമാര്‍, രാധാകൃഷ്ണന്‍, പത്മകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കേരള പോലീസിന് നാണക്കേടായിട്ടുണ്ട്. മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഇത്തവണ പോലീസുകാരെ വെട്ടിലാക്കിയത്.

അമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോഅമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോ

മരത്തില്‍ കെട്ടി മര്‍ദ്ദിച്ചും വെട്ടിയും യുവാവിനെ കൊന്നു; യുവതി ഉള്‍പ്പെടെ പിടിയില്‍, തൃശൂരില്‍...മരത്തില്‍ കെട്ടി മര്‍ദ്ദിച്ചും വെട്ടിയും യുവാവിനെ കൊന്നു; യുവതി ഉള്‍പ്പെടെ പിടിയില്‍, തൃശൂരില്‍...

Thiruvananthapuram
English summary
Seized Fish sell; Three Police officers in Mangalapuram Station transferred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X