Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപർണയുടെ ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവ​ഗണനയും'; കുടുംബത്തിന്റെ മൊഴി ഇങ്ങനെ

തിരുവനന്തപുരം: നടി അപർണ പി നായർ (33) ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ അമിത മദ്യപാനവും അവ​ഗണനയും കാരണം ഉള്ള മനോവിഷമത്തിലാണെന്ന് കുടുംബത്തിന്റെ മൊഴി. വ്യാഴാഴ്ച വൈകീട്ട് 6 നും 7.30 നും ഇടയിലാണ് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പ് മുറിയിൽ അപർണയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുന്നത്.

സഹോദരി ഐശ്വര്യ വിവരം അറിഞ്ഞ് എത്തുമ്പോഴേക്കും അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായിട്ടാണ് എഫ് ഐ ആറിൽ പറയുന്നത്. അതേസമയം മരിക്കുന്നതിന് മുൻപ് അപർണ അമ്മയെ വിളിച്ചിരുന്നു. അമ്മയെ വീഡിയോ കോൾ ചെയ്തായിരുന്നു അപർണ സംസാരിച്ചത്.

aparna 6

അമ്മയോട് വീട്ടിലെ പ്രശ്നങ്ങൾ പറഞ്ഞ് സങ്കടപ്പെട്ട് കരഞ്ഞിരുന്നു. താൻ പോവുകയാണെന്ന് പറഞ്ഞായിരുന്നു ഫോൺ കട്ട് ചെയ്തത്. വ്യാഴാഴ് വൈകുന്നേരം ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിച്ചത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചു എന്നാണ് ഭർത്താവ് അറിയിച്ചത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തതിരിക്കുന്നത്. ഫേസ്ബുക്കിൽ സജീവം അല്ലായിരുന്ന അപർണ ഇൻസ്റ്റ​ഗ്രാമിലൂടെ ആണ് വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്.

മരണത്തിന് തൊട്ട് മുമ്പ് ഇളയ മകളുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. മരണത്തിന് മണിക്കുറുകൾക്ക് മുമ്പായിരുന്നു ഇൻസ്റ്റ​ഗ്രാമിലെ ഈ പോസ്റ്റ്. അപർണയുടെ മരണം ഇപ്പോഴും ആർക്കും ഉൾക്കാെള്ളാൻ സാധിച്ചിട്ടില്ല. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. ‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+