ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു
തിരുവനന്തപുരം: മലങ്കര സഭയുടെ പുണ്യ പിതാവ് ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ 68-ാമത് ഓർമ്മ പെരുന്നാൾ ആഘോഷിച്ചു. മാർ ഇവാനിയോസ് കോളേജ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പട്ടം സെൻറ് മേരീസ് കത്തീഡ്രലിലായിരുന്നു ഓർമ്മപെരുന്നാൾ ചടങ്ങുകൾ.

വിശുദ്ധ കുർബാനയും തിരുമേനിയുടെ കബറിൽ ധൂപപ്രാർത്ഥനയും സംഘടിപ്പിച്ചു. മാർ ഇവാനിയോസ് കോളേജ് ബർസാർ റവ. ഫാ. ജോഷ്വ കൊച്ചുവിളയിൽ, റവ. ഡോ. ജിജി തോമസ്, റവ. ഫാ.എബ്രഹാം മുരുപ്പേൽ തുടങ്ങിയവർ ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിച്ചു.
ചടങ്ങിൽ മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ തോമസ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ചെറിയാൻ ജോൺ ,ഡോ. ഷേർളി സ്റ്റുവർട്ട്, രസതന്ത്ര വിഭാഗം മേധാവി ഡോ. സുജു സി ജോസഫ്, കോളേജ് സുപ്രണ്ട് ഷാജി തലോത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.വിശുദ്ധ കുർബാനയുടെയും മറ്റ് അനുബന്ധ ചടങ്ങുകളുടെയും തത്സമയം സംപ്രേഷണവും കത്തീഡ്രലിൽ നടന്നു.












Click it and Unblock the Notifications