Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻബിരിയാണി വിളമ്പിയ സംഭവം: ആവർത്തിക്കരുതെന്നത് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം ആവർത്തിക്കരുതെന്ന് ഹൈക്കോടതി. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോ​ഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ആചാര ലംഘനം ചൂണ്ടിക്കാട്ടി ഒരു കൂട്ടം വിശ്വാസികൾ നൽകിയ ഹർജി തീർപ്പാക്കിയായിരുന്നു ഉത്തരവ്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്.

ചിക്കൻ ബിരിയാണി വിളമ്പി എന്ന ആരോപണത്തിൽ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരി​ഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. താത്ക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടത് മാത്രം മതിയാവില്ല, എക്സിക്യൂട്ടീവ് ഓഫീസറെ തസ്കികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല.

hc

ഉത്തരവാ​ദികളായ ഉദ്യോ​ഗസ്ഥർക്കെതിരെ ഉചിതമായ നടപടി വേണം. എന്നാൽ എക്സിക്യൂട്ടീവ് ഓഫീസറെ തസ്തികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം റിട്ട് ഹർജിയിലൂടെ ഭക്തർക്ക് ഉന്നയിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ക്ഷേത്ര ഭരണസമിതി ജാ​ഗ്രതപാലിക്കണം എന്നും പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലായ് ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വടക്കെ നടയോട് ചേർന്ന മതിലകത്തിന് സമീപമുള്ള ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ ചിക്കൻ ബിരിയാണ് വിളമ്പിയെന്ന ആരോപണം ഉയർന്നത്. ഈ ഓഫീസിലെ താത്ക്കാലിക ജീവനക്കാരന്റെ മകന് ജോലി കിട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു ബിരിയാണി വിളമ്പിയത് എന്നാണ് റിപ്പോർട്ടുകൾ.

സംഭവം വിവാദം ആയതിനെ തുടർന്ന് ഭരണസമിതി ജീവനക്കാരനെ പിരിച്ച് വിട്ടു. എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്തികയിൽ നിന്ന് നീക്കാനും ക്ഷേത്ര ഭരണസമിതിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിശ്വാസികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+