കന്യാകുമാരിയിൽ ബിജെപി ഹർത്താൽ: 7 ബസുകൾ തല്ലിത്തകർത്തു, ശബരിമലയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞതിന്!
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയും ഹരിശങ്കര്‍ ഐ.പി.എസും മോശമായി പെരുമാറിയെന്നാരോച്ച് ബി.ജെ.പി കന്യാകുമാരി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം.കല്ലേറിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏഴു ബസുകൾ തകർത്തു. മാർത്താണ്ഡം, ഇരവിപുത്തൂർക്കട,കരിങ്കൽ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. അക്രമത്തെ തുടർന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ സർവ്വീസ് നിറുത്തിവച്ചെങ്കിലും പതിനൊന്നുമണിയോടെ പൊലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിക്കാൻ ശ്രമം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഹർത്താലായതിനാൽ അക്രമത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിലേക്കുള്ള സർവ്വീസുകൾ ഇന്നലെ രാത്രി തന്നെ നിറുത്തി. കെ. എസ്.ആർ.ടി.സി കളിയിക്കാവിളവരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. തമിഴ്നാട്, കേരള ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ സർവ്വീസുകൾ നിർത്തിയതോടെ ഹർത്താലിൽ അന്തർസംസ്ഥാന ഗതാഗതം നിലച്ചു. അത്യാവശ്യ സർവ്വീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്.കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്.

ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനുള്ള ശ്രമങ്ങളും വാക്കേറ്റങ്ങൾക്കും ഇടയാക്കി.പ്രശ്നബാധിത സ്ഥലങ്ങളിലും പ്രധാന സ്ഥലങ്ങളിലും പൊലീസ് പിക്കറ്റ് ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.ഹര്‍ത്താല്‍ പരിഗണിച്ച് പാറശ്ശാല കഴിഞ്ഞ് ബസ് സര്‍വീസ് നടത്തേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി നിര്‍ദശം നല്‍കി. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തില്‍ നിന്നാണ് പൊന്‍ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലെത്തിയത്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications