തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കന്യാകുമാരിയിൽ ബിജെപി ഹർത്താൽ: 7 ബസുകൾ തല്ലിത്തകർത്തു, ശബരിമലയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞതിന്!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയും ഹരിശങ്കര്‍ ഐ.പി.എസും മോശമായി പെരുമാറിയെന്നാരോച്ച് ബി.ജെ.പി കന്യാകുമാരി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം.കല്ലേറിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏഴു ബസുകൾ തകർത്തു. മാർത്താണ്ഡം, ഇരവിപുത്തൂർക്കട,കരിങ്കൽ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്. അക്രമത്തെ തുടർന്ന് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ സർവ്വീസ് നിറുത്തിവച്ചെങ്കിലും പതിനൊന്നുമണിയോടെ പൊലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിക്കാൻ ശ്രമം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

<strong>ഉഴപ്പന്‍ പുരുഷമനസ്; മീ ടുവില്‍ മോഹന്‍ലാലിനോട് ഉടക്കി പത്മപ്രിയ, താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍</strong>ഉഴപ്പന്‍ പുരുഷമനസ്; മീ ടുവില്‍ മോഹന്‍ലാലിനോട് ഉടക്കി പത്മപ്രിയ, താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍

ഹർത്താലായതിനാൽ അക്രമത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിലേക്കുള്ള സർവ്വീസുകൾ ഇന്നലെ രാത്രി തന്നെ നിറുത്തി. കെ. എസ്.ആർ.ടി.സി കളിയിക്കാവിളവരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. തമിഴ്നാട്, കേരള ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ സർവ്വീസുകൾ നിർത്തിയതോടെ ഹർത്താലിൽ അന്തർസംസ്ഥാന ഗതാഗതം നിലച്ചു. അത്യാവശ്യ സർവ്വീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്.കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്.

busattacked-1542

ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനുള്ള ശ്രമങ്ങളും വാക്കേറ്റങ്ങൾക്കും ഇടയാക്കി.പ്രശ്നബാധിത സ്ഥലങ്ങളിലും പ്രധാന സ്ഥലങ്ങളിലും പൊലീസ് പിക്കറ്റ് ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ.ഹര്‍ത്താല്‍ പരിഗണിച്ച് പാറശ്ശാല കഴിഞ്ഞ് ബസ് സര്‍വീസ് നടത്തേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി നിര്‍ദശം നല്‍കി. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തില്‍ നിന്നാണ് പൊന്‍ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലെത്തിയത്.

Thiruvananthapuram
English summary
Seven buses attacked in kanyakumari during hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X