തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമാന നിമിഷം: സിവിൽ സർവീസിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഏഴുപേർ!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സിവിൽ സർവീസിൽ കേരളത്തിന് അലങ്കാരമായി തലസ്ഥാനത്തെ മിടുക്കർ. സിവിൽ സർവീസിലേക്ക് കേരളത്തിൽ നിന്നും ഇടം നേടിയ 30 ൽ ഏഴു പേരും തിരുവനന്തപുരം സ്വദേശികൾ. കേരള സിവിൽ സർവ്വീസ് അക്കാഡമിയിൽ നിന്നും പഠിച്ചിറങ്ങിയവരാണ് ഇവരെല്ലാം. 132 - ാമത്തെ റാങ്ക് നേടിയ ജിഷ്ണു ജെ രാജുവാണ് തലസ്ഥാനത്തെ ടോപ്പർ. ചെമ്പഴന്തി സ്വദേശിയായ ജിഷ്ണു ഇപ്പോൾ റിസർവ് ബാങ്കിൽ മനേജർ ആണ്. തോന്നയ്ക്കൽ സ്വദേശി എബി ശില്പയ്ക്ക് 298 132 - ാമത്തെ റാങ്കാണ് . എൻജിനീയറിംഗ് ബിരുദധാരിയാണ് ശില്പ. 397 - ാമത്തെ റാങ്ക് നേടിയ ദിവ്യാ ചന്ദ്രൻ ശാസ്തമംഗലം സ്വദേശിയാണ്. ബി ടെക് സിവിൽ എൻജിനീയറിംഗ് ബിരുദധാരിയാണ് ദിവ്യ.

തിരുവനന്തപുരത്ത് കൂട്ടറെയ്‌‌ഡ്: 154 പേർ പിടിയിൽ,പിടിയിലായവരില്‍ ഗുണ്ടാ ആക്ട് പ്രകാരം കേസുള്ളയാളും!! തിരുവനന്തപുരത്ത് കൂട്ടറെയ്‌‌ഡ്: 154 പേർ പിടിയിൽ,പിടിയിലായവരില്‍ ഗുണ്ടാ ആക്ട് പ്രകാരം കേസുള്ളയാളും!!

വട്ടിയൂർക്കാവ് സ്വദേശിയായ അനൂപ് ബിജിലിയ്ക്ക് 435 -മത് റാങ്കുണ്ട് . തിരുവല്ലം സ്വദേശി ദീപക് ദേവ് വിശ്വത്തിന് 508 -മത് റാങ്കാണ്. പ്രൊവിഷണൽ ലിസ്റ്റിൽ പേട്ട ഭഗത്സിംഗ് നഗറിൽ ആർഷ .എൻ.എസും, വികാസ് ഭവൻ സ്വദേശി എയ്ഞ്ചൽ രാജും ഉൾപ്പെട്ടിട്ടുണ്ട്.

upsc-result-

ആദ്യ 500 റാങ്കിൽ കേരളത്തിൽ നിന്ന് 18പേരേ ഉള്ളൂ. ആദ്യ 50 റാങ്കിൽ എറണാകുളം മുപ്പത്തടം സ്വദേശി ശ്രീലക്ഷ്‌‌മിയും ഉൾപ്പെടുന്നു. 29ാം റാങ്കുള്ള ശ്രീലക്ഷ്മിയാണ് കേരളത്തിൽ ഒന്നാമത്. കാസർകോഡ് സ്വദേശി രഞ്ജിത മേരി വർഗീസ് 49ാം റാങ്കുമായി രണ്ടാമതെത്തി. പയ്യന്നൂർ സ്വദേശിയായ അർജുൻ മോഹൻ 66-ാംറാങ്കു നേടി. ആദ്യ 25റാങ്കുകാരിൽ 15 പുരുഷൻമാരും 10 സ്‌ത്രീകളുമുണ്ട്.

Thiruvananthapuram
English summary
Seven thiruvananthpuram natives in civil service winner's list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X