തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധനുവച്ചപുരം വിടിഎംഎൻഎസ്എസ് കോളേജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം

  • By Desk
Google Oneindia Malayalam News

പാറശാല: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ എസ്എഫ്ഐ - എബിവിപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥികളുമായ നെയ്യാറ്റിൻകര സ്വദേശി സൗരവ്, പെരിങ്ങമല സ്വദേശി സച്ചിൻ എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.

<strong>മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും</strong>മിനിമം വേതനം; ഇത് ചെറിയ കളിയല്ല, രാഹുലിന്‍റെ പ്രഖ്യാപനത്തിന് പിന്നില്‍ വന്‍പുലികള്‍, നൊബേല്‍ ജേതാവും

എസ്എഫ്ഐ പ്രവർത്തകരെ ഇരുപതോളം വരുന്ന എബിവിപി പ്രവർത്തകർ കോളേജിനുള്ളിൽ മർദ്ദിച്ചെന്നാണ് പരാതി. ഇവർ പ്രിൻസിപ്പലിന്റെ മുറിയിൽ അഭയം തേടുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സച്ചിൻ, സൗരവ് എന്നിവരെ പാറശാല ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കോളേജിൽ നടന്ന ആക്രമണത്തിൽ എബിവിപി പ്രവർത്തകരായ ഒമ്പത് പേർക്കെതിരെ പേർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.

sfi-22-1485057087-15304

കോളേജിൽ ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പാറശാല ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധനുവച്ചപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധയോഗം സി.പി.എം ധനുവച്ചപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്. നവനീത്കുമാർ ഉദ്ഘാടനം ചെയ്‌തു. എസ് എഫ് ഐ ഏരിയാ കമ്മിറ്റി പ്രസിഡന്റ് നിഖിൽ, ജില്ലാ കമ്മിറ്റി അംഗം അബുതാഹിർ, മിഥുൻ, ഉജ്ജ്വൽ ചക്രവർത്തി, അഭിലാഷ് എന്നിവർ സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
sfi-abvp violence in dhanuvechapuram vtm sn college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X