തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് എസ്എഫ്‌ഐയില്‍ നിന്ന് നേതാക്കളുടെ ഒഴുക്ക്, രാജിവച്ച് എഐഎസ്എഫില്‍ ചേര്‍ന്നു

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി എസ്എഫ്‌ഐ നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവച്ച് എഐഎസ്എഫില്‍ ചേര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നേതാക്കളാണ് എസ്എഫ്‌ഐയില്‍ നിന്നും രാജിവച്ചത്. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ ബാബുവാണ് പതാക കൈമാറി പ്രവര്‍തകരെ സ്വീകരിച്ചത്.

sfi

എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനുമായിരുന്ന ജോണ്‍ വില്യംസ്, ജില്ലാ കമ്മിറ്റി അംഗവും മുന്‍ ചാല ഏരിയാ സെക്രട്ടറിയുമായ മിഥുന്‍ ഷാജി, നേമം ഏരിയ വൈസ് പ്രസിഡന്റ് അഭിജിത്, ചാല ഏരിയാ ജോയിന്റ് സെക്രട്ടറിയും ചാക്ക ഐ.ടി.ഐ യൂണിയന്‍ ചെയര്‍മാനുമായ പ്രശാന്ത എന്നിവരുടെ നേതൃത്വത്തിലാണ് എഐഎസ്എഫിലേക്കുള്ള പ്രവേശനം.

എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരനാണ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തത്. എഐഎസ്എഫ് ജില്ലാ സെക്രട്ടറി കണ്ണന്‍ എസ് ലാല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍ എസ് രാഹുല്‍ രാജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാൻ കെഎം മാണി നീക്കം നടത്തി; വെളിപ്പെടുത്തലുമായി പിസി ജോർജ്ഉമ്മൻചാണ്ടിയെ അട്ടിമറിച്ച് മുഖ്യമന്ത്രിയാകാൻ കെഎം മാണി നീക്കം നടത്തി; വെളിപ്പെടുത്തലുമായി പിസി ജോർജ്

യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍

എല്ലാ സീറ്റുകളും ജോസഫ് വിഭാഗത്തിന് നല്‍കാനാകില്ല; കര്‍ക്കശ നിലപാടുമായി കോട്ടയം ഡിസിസി, ഇന്ന് ചര്‍ച്ചഎല്ലാ സീറ്റുകളും ജോസഫ് വിഭാഗത്തിന് നല്‍കാനാകില്ല; കര്‍ക്കശ നിലപാടുമായി കോട്ടയം ഡിസിസി, ഇന്ന് ചര്‍ച്ച

Recommended Video

cmsvideo
ചാക്കിലായ മുതൽ പോയി, നാണകേട്ട് കേരളാ ബിജെപി നേതാക്കൾ

Thiruvananthapuram
English summary
SFI leaders from Thiruvananthapuram district resigned from the organization and joined AISF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X