തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സര്‍ക്കാരിന് നിയമനങ്ങള്‍ നടത്താനുള്ള ഏജന്‍സിയാണോ ഡിവൈഎഫ്ഐ'? നാണമില്ലേയെന്ന് ഷാഫി പറമ്പിൽ

Google Oneindia Malayalam News

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉയർന്നു വരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സര്‍ക്കാരിന് തൊഴില്‍ നിയമനങ്ങള്‍ നടത്താനുള്ള ഏജന്‍സിയാണോ ഡിവൈഎഫ്ഐയെന്നും അദ്ദേഹം ചോദിച്ചു.'വൺ ഇന്ത്യ മലയാളത്തോടാ'യിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ഉപവാസമിരിക്കുകയാണ് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും.

Recommended Video

cmsvideo
ഡിവൈഎഫ്ഐ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന്റെ വിലയറിയണം: ഷാഫി പറമ്പിൽ

''ഡിവൈഎഫ്ഐ എന്ന യുവജന സംഘടന ഉദ്യോഗാർഥികളുമായി മധ്യസ്ഥ ചർച്ച നടത്തിയിരിക്കുകയാണ്. ഇത്തരത്തിലൊരു മധ്യസ്ഥ ചർച്ച നടത്താൻ കേരളത്തിലെ അറിയപ്പെടുന്ന യുവജന സംഘടനയ്ക്ക് നാണമില്ലേ. പാർട്ടി ഓഫീസിൽ ചർച്ച നടത്തുകയാണോ ഡി വൈ എഫ് ഐ നേതാക്കൾ ചെയ്യേണ്ടത്'' - ഷാഫി പറമ്പിൽ ചോദിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകർ മുഖ്യമന്ത്രിക്കൊപ്പം സമരപ്പന്തലിലെത്താൻ തയ്യാറാകണം. സമരമിരിക്കുന്ന പാവപ്പെട്ടവരായ ഉദ്യോഗാർത്ഥികളോട് പിണറായി സർക്കാർ മുഖം തിരിച്ചിരിക്കുകയാണ്. സർക്കാരിന് വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

shafi

ഭാര്യമാരെ സര്‍ക്കാര്‍ ജോലിക്ക് തിരുകിക്കയറ്റുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിന്റെ വിലയറിയണം. തൊഴിലിനായുള്ള യുവജനങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഡി.വൈ.എഫ്.ഐ നേതൃത്വം ആ സംഘടനയ്ക്ക് തന്നെ അപമാനമാണ്. യൂത്ത് കോൺഗ്രസ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും ഷാഫി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

മന്ത്രിമാര്‍ക്ക് സമരക്കാരുമായി ചര്‍ച്ച നടത്താൻ സമയമില്ല.പേഴ്സണല്‍ സ്റ്റാഫിനെയാണ് ചര്‍ച്ചയ്ക്ക് നിയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ഇതിനെല്ലാം കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റില്‍ നിന്ന് 2697 പേര്‍ പുറത്തുപോകേണ്ട സ്ഥിതിയുണ്ടാക്കിയ സര്‍ക്കാരാണിത്.ഒരു മന്ത്രി പോലും ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയ്യാറാകാത്തത് അഹങ്കാരവും ധിക്കാരപരമായ നടപടികളുടെ ഭാഗമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.പിണറായി സർക്കാർ പി എസ് സി യുടെ വിശ്വാസ്യതയെ തകർത്തുവെന്നും ഷാഫി കുറ്റപ്പെടുത്തി.

ശിവാനി നാരായണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Thiruvananthapuram
English summary
Shafi Parambil slams DYFI and Government over PSC Rank Holders Strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X