തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുനന്ദയില്ലാതെ തരൂര്‍ ശ്രീ ചിത്രയിലെത്തി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്‌കറിന്റെ വിയോഗത്തിന് ശേഷം ആദ്യമായി ശശി തരൂര്‍ ശ്രീചിത്ര ഹോമിലെത്തി. വിവാഹ ശേഷം തിരുവനന്തപുരത്ത് ഉണ്ടാകുമ്പോഴൊക്കെ സുനന്ദയ്‌ക്കൊപ്പം തരൂര്‍ ഇവിടെ വരാറുണ്ടായിരുന്നു. അവിടെയുള്ള കുട്ടികള്‍ക്കൊപ്പം ഓണം പോലുള്ള ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിന് ശേഷമാണ് ഇരുവരും മടങ്ങാറുള്ളത്‌. ഇക്കഴിഞ്ഞ വര്‍ഷവും തരൂരും സുനന്ദയും ഒരുമിച്ച് ശ്രീചിത്രയിലെത്തി ഓണം ആഘോഷിച്ചിരുന്നു.

എന്നാല്‍ ഇത്തവണ ശ്രീചിത്രയിലെത്തുമ്പോള്‍ തരൂരിന്റെ കയ്യില്‍ സുനന്ദയുടെ ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അമ്മ ലില്ലി തരൂരിനും സഹോദരി ശോഭയ്ക്കുമൊപ്പമാണ് തരൂര്‍ ശ്രീചിത്രയിലെത്തിയത്. കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പികൊടുക്കുകയും അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത തരൂര്‍ ഏറ്റവും ഒടുവില്‍ സുനന്ദയുമായി എത്തിയപ്പോഴുള്ള തന്റെ ഓര്‍മകളെ കുറിച്ചും പങ്കുവച്ചു.

സുനന്ദയുടെ ഓര്‍മയില്‍

സുനന്ദയുടെ ഓര്‍മയില്‍

വിവാഹ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോഴെല്ലാം തരൂരും സുനന്ദയും ശ്രീചിത്ര ഹോമില്‍ എത്താറുണ്ട്. കുട്ടികള്‍ക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ചും ചിരിച്ചു കളിച്ചും ഒരു ദിവസം പൂര്‍ണമായും അവര്‍ക്കൊപ്പം ചെലവഴിച്ചാണ് ഇരുവരും മടങ്ങാറ്. പക്ഷെ ഇത്തവണ തരൂരിനൊപ്പം സുനന്ദയുടെ ഒരു ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്.

സുനന്ദയില്ല, പകരം കുടുംബാംഗങ്ങള്‍

സുനന്ദയില്ല, പകരം കുടുംബാംഗങ്ങള്‍

സുനന്ദയല്ല, ഇപ്രാവശ്യം തരൂരിന്റെ അമ്മയും സഹോദരിയുമാണ് തരൂരിനൊപ്പം ശ്രീചിത്രയിലെത്തിയത്. കുട്ടികള്‍ക്കെല്ലാം ഭക്ഷണം വിളിമ്പിക്കൊടുത്ത തരൂരും കുടുംബാംഗങ്ങളും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.

 അവാസനം എത്തിയത് കഴിഞ്ഞ ഓണത്തിന്

അവാസനം എത്തിയത് കഴിഞ്ഞ ഓണത്തിന്

ഏറ്റവും ഒടുവില്‍ തങ്ങളിരുവരും അവിടെ എത്തിയതിന്റെ സ്മരണകള്‍ തരൂര്‍ പങ്കു വച്ചു. കഴിഞ്ഞ ഓണത്തിനായിരുന്നു തരൂരും സുനന്ദയും ഒരുമിച്ച് അവസാനമായി വന്നത്.

സുനന്ദയുടെ ചിത്രം

സുനന്ദയുടെ ചിത്രം

ഇറങ്ങാന്‍ നേരത്ത് കുട്ടികള്‍ ശ്രീ ചിത്രാഹോമില്‍ സൂക്ഷിക്കാന്‍ സുനന്ദയുടെ ചിത്രം ചോദിച്ചു. കുട്ടികളെ കെട്ടിപ്പിടിച്ച തരൂര്‍ ചിത്രം അവര്‍ക്കു നല്‍കി

Thiruvananthapuram
English summary
Shashi Tharoor to visit Sree chitra Home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X