തലയൽ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം; ദ്വാദജ ജ്യോതിർലിംഗ ദർശനത്തിന് ഭക്തജനത്തിരക്കേറി
ബാലരാമപുരം: ശിവരാത്രിയോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തലയൽ മേജർ ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ നടന്നുവരുന്ന ദ്വാദജ ജ്യോതിർലിംഗ ദർശനം കാണാൻ ഭക്തജനത്തിരക്കേറി.
വിവിധ സംസ്ഥാനങ്ങളിലെ പുണ്യകേന്ദ്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന സോമനാഥൻ, മല്ലികാർജ്ജുനൻ, മഹാകാലേശ്വരൻ, ഓംകാരേശ്വരൻ, വൈദ്യനാഥൻ, കേദാരനാഥൻ, ഭീമാശങ്കരൻ,ഘൃഷ്ണേശ്വരൻ,രാമേശ്വരൻ, നാഗേശ്വരൻ, ത്രയംബകേശ്വരൻ, വിശ്വനാഥൻ എന്നിങ്ങനെ ശിവപരമാത്മാവിന്റെ നാമധേയത്തിലുള്ള 12 ജ്യോതിർലിംഗങ്ങൾ ഒരുമിച്ച് ദർശിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ചൈതന്യ അഷ്ടലക്ഷ്മി നവദുർഗ്ഗാ ദർശനം, സൃഷ്ടി രഹസ്യ പ്രദർശിനി, രാജയോഗ മെഡിറ്റേഷൻ, കൈലാസ ദർശനം, ഗീതാ പ്രഭാഷണം എന്നിവ അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ജ്യോതിർലിംഗ ദിവ്യദർശനം കഴിഞ്ഞ ദിവസം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി. കരുണാകരൻ, സെക്രട്ടറി വി.എൽ.പ്രദീപ്, പിന്നണി ഗായകൻ കാവാലം ശ്രീകുമാർ, ബ്രഹ്മകുമാരീസ് വിശ്വവിദ്യാലയം ജില്ലാ കോ ഒാർഡിനേറ്റർ ബ്രഹ്മകുമാരി മിനി, എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ, ആർട്ടിസ്റ്റ് ജിനൻ, ഗീതാ പ്രഭാഷകൻ ബ്രഹ്മകുമാർ അരവിന്ദാക്ഷൻ, ബ്രഹ്മാകുമാർ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. ജ്യോതിർലിംഗ ദർശനം മാർച്ച് 3 ന് സമാപിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications