തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലയൽ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം; ദ്വാദജ ജ്യോതിർലിംഗ ദർശനത്തിന് ഭക്തജനത്തിരക്കേറി

  • By Desk
Google Oneindia Malayalam News

ബാലരാമപുരം: ശിവരാത്രിയോടനുബന്ധിച്ച് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തലയൽ മേജർ ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ നടന്നുവരുന്ന ദ്വാദജ ജ്യോതിർലിംഗ ദർശനം കാണാൻ ഭക്തജനത്തിരക്കേറി.

<strong>കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തയാറാകണം, ഇടുക്കിയില്‍ കര്‍ഷകരുടെ ആത്മഹത്യ വേദനാജനകമാണെന്ന് പിസി ജോര്‍ജ് </strong>കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ സര്‍ക്കാര്‍ തയാറാകണം, ഇടുക്കിയില്‍ കര്‍ഷകരുടെ ആത്മഹത്യ വേദനാജനകമാണെന്ന് പിസി ജോര്‍ജ്

വിവിധ സംസ്ഥാനങ്ങളിലെ പുണ്യകേന്ദ്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന സോമനാഥൻ,​ മല്ലികാർജ്ജുനൻ,​​ മഹാകാലേശ്വരൻ,​ ഓംകാരേശ്വരൻ,​ വൈദ്യനാഥൻ, ​കേദാരനാഥൻ, ​ഭീമാശങ്കരൻ,​ഘൃഷ്ണേശ്വരൻ,​രാമേശ്വരൻ, ​നാഗേശ്വരൻ,​ ത്രയംബകേശ്വരൻ,​ വിശ്വനാഥൻ എന്നിങ്ങനെ ശിവപരമാത്മാവിന്റെ നാമധേയത്തിലുള്ള 12 ജ്യോതിർലിംഗങ്ങൾ ഒരുമിച്ച് ദർശിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ചൈതന്യ അഷ്ടലക്ഷ്മി നവദുർഗ്ഗാ ദർശനം,​ സൃഷ്ടി രഹസ്യ പ്രദർശിനി,​ രാജയോഗ മെഡിറ്റേഷൻ,​ കൈലാസ ദർശനം,​ ഗീതാ പ്രഭാഷണം എന്നിവ അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Shiv rathri mahotsavam

ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ജ്യോതിർലിംഗ ദിവ്യദർശനം കഴിഞ്ഞ ദിവസം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,​ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി. കരുണാകരൻ,​ സെക്രട്ടറി വി.എൽ.പ്രദീപ്,​ പിന്നണി ഗായകൻ കാവാലം ശ്രീകുമാർ, ബ്രഹ്മകുമാരീസ് വിശ്വവിദ്യാലയം ജില്ലാ കോ ഒാർഡിനേറ്റർ ബ്രഹ്മകുമാരി മിനി,​ എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ,​ ആർട്ടിസ്റ്റ് ജിനൻ,​ ഗീതാ പ്രഭാഷകൻ ബ്രഹ്മകുമാർ അരവിന്ദാക്ഷൻ,​ ബ്രഹ്മാകുമാർ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.​​ ജ്യോതിർലിംഗ ദർശനം മാർച്ച് 3 ന് സമാപിക്കും.

Thiruvananthapuram
English summary
Shiv rathri mahotsavam in Thalayil Shiv temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X