Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടക കൂടുതൽ കൊടുത്തില്ല, വർക്കലയിൽ വ്യാപാരിയുടെ കടയ്ക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വര്‍ക്കയില്‍ വ്യാപാര സ്ഥാപനത്തിന് നേര്‍ക്ക് ആക്രമണം. നെടുങ്കണ്ട വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് സ്വദേശിയായ നാദിര്‍ഷയ്ക്കും അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനത്തിനും നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. മരക്കടമുക്കില്‍ ആണ് നാദിര്‍ഷയുടെ വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

Recommended Video

cmsvideo
    തിരുവനന്തപുരം: വർക്കലയിൽ വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം

    ദോഹാ കാര്‍ പാലസ് എന്ന കടയാണ് ആക്രമിക്കപ്പെട്ടത്. വാടക കെട്ടിടത്തില്‍ ആണ് നാദിര്‍ഷ കട നടത്തിയിരുന്നത്. രാമഭദ്രന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉളതാണ് കെട്ടിടം. വ്യാപാരം മുന്നോട്ട് കൊണ്ട് പോകാന്‍ കെട്ടിടം ഉടമ സമ്മതിക്കുന്നില്ല എന്നാണ് നാദിര്‍ഷയുടെ പരാതി.

    tvm

    നാദിര്‍ഷയുടെ ജീവിത മാര്‍ഗമാണ് ഈ സ്ഥാപനം. കഴിഞ്ഞ ദിവസം രാത്രി കടയുടെ ഉടമയായ രാമഭദ്രന്‍ പൂട്ട് തല്ലിപ്പൊളിച്ചുവെന്നും സ്ഥാപനത്തിന് ഉളളില്‍ കയറി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു എന്നാണ് നാദിര്‍ഷ ആരോപിക്കുന്നത്. 6 മാസങ്ങള്‍ക്ക് മുന്‍പ് കടയുടെ മുന്നില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച് കളയുകയും ചെയ്തു എന്നും നാദിര്‍ഷ പരാതിപ്പെടുന്നു.

    കെട്ടിടത്തിന് രാമഭദ്രന്‍ വാടക കൂട്ടിച്ചോദിച്ചിരുന്നുവെന്നും ഇത് കൊടുക്കാന്‍ തയ്യാറാകാത്തതാണ് ആക്രമണത്തിന് പിന്നിലെന്നും നാദിര്‍ഷ ആരോപിച്ചു. കട ഒഴിയണം എന്ന് രാമഭദ്രന്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നാദിര്‍ഷ പോലീസില്‍ പരാതി നല്‍കുകയുണ്ടായി. അതിന് ശേഷം ആണ് കടയിലെ ആക്രമണം. കടയിലെ സാധനങ്ങളെല്ലാം നശിപ്പിച്ചതോടെ ഭാര്യയും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ ഉപജീവന മാര്‍ഗമാണ് ഇല്ലാതാക്കിയിരിക്കുന്നതെന്നും നാദിര്‍ഷ വേദനയോടെ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+