കൊവിഡ് ചികിത്സാ സൗകര്യം: ആറ് സ്വകാര്യ ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ്. 24 മണിക്കൂറിനകം ആശുപത്രികള്‍ മതിയായ കാരണം കാണിച്ചില്ലെങ്കില്‍ ദുരന്ത നിവാരണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും നടപടി സ്വീകരിക്കുമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കോവിഡ് വ്യാപന സാഹചര്യത്തില്‍ ജില്ലയില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണു സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശം നല്‍കിയത്. ചില ആശുപത്രികള്‍ ഇതു പാലിക്കുന്നില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്നു ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ പറഞ്ഞു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് വാര്‍ഡ് തുറന്നു. നിയുക്ത എം.എല്‍.എ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍. സലൂജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ജലീല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. സുനിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നെടുമങ്ങാട് മുനസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.എസ്. ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് ഡോ. അഷ്റഫ്, അഡ്വ. ജയദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പേരൂര്‍ക്കട, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രികളിലും കോവിഡ് വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അറിയിച്ചു. കോവിഡ് വാര്‍ഡിലുള്ളവരുടെ ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. ചികിത്സയുടെ ഭാഗമായുള്ള ആന്റിജന്‍ കിറ്റ്, പി.പി.ഇ കിറ്റ്, തെര്‍മല്‍ സ്‌കാനര്‍ തുടങ്ങിയവ വാങ്ങി നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
റാംപില്‍ അതീവ ഗ്ലാമറസായി ദീപിക പദുക്കോണ്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications