തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരുവിക്കര ഡാം തുറന്നേക്കും, കരമനയാറിന്റെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം: അരുവിക്കര ഡാം ഇന്ന് തുറക്കാന്‍ സാധ്യതയെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഡാമിന്റെ ഷട്ടര്‍ 30 സെന്റി മീറ്ററാണ് തുറക്കുക. ഡാം തുറക്കുന്ന സാഹചര്യത്തില്‍ കരമനയാറില്‍ വെള്ളം ഉയരാന്‍ സാധ്യത ഉണ്ട്. കരമനയാറിന്റെ തീരത്തുളളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നീരൊഴുക്ക് വർദ്ധിച്ചാൽ ഡാം തുറക്കേണ്ടി വരുമെന്നു അരുവിക്കര ഡാമിന്റെ ചുമതലയുള്ള കേരളാ വാട്ടർ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.

tvm

കഴിഞ്ഞ ദിവസം അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നതിന് ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. കനത്ത മഴയ്ക്കൊപ്പം ഡാം തുറന്നതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. എന്നാൽ ഡാം തുറന്നത് ചട്ടങ്ങൾ എല്ലാം പാലിച്ചാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ വ്യക്തമാക്കുകയുണ്ടായി.

അതിനിടെ അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലും മെയ് 29 വരെ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിലാണ് കാറ്റ് വീശാൻ സാധ്യത. മൽസ്യബന്ധനത്തിൽ ഏർപ്പെടുന്ന മൽസ്യത്തൊഴിലാളികൾ ഇടിമിന്നൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണം എന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സിനിമാക്കാർ ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞ് നിലവിളിക്കുന്നത് രാഷ്ട്രീയ അജണ്ട, പ്രതികരിച്ച് നടി!സിനിമാക്കാർ ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞ് നിലവിളിക്കുന്നത് രാഷ്ട്രീയ അജണ്ട, പ്രതികരിച്ച് നടി!

പൂര്‍വികര്‍ മുസ്ലീംകൾ, ഞാനും മുസല്‍മാൻ, കോൺഗ്രസ് മുസ്ലീംകളുടേത്, രാഹുലിന്റെ പേരിൽ പ്രചാരണം! വാസ്തവം?പൂര്‍വികര്‍ മുസ്ലീംകൾ, ഞാനും മുസല്‍മാൻ, കോൺഗ്രസ് മുസ്ലീംകളുടേത്, രാഹുലിന്റെ പേരിൽ പ്രചാരണം! വാസ്തവം?

Thiruvananthapuram
English summary
Shutters of Aruvikkara Dam likely to be open today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X