ശ്യാമള്‍ മണ്ഡല്‍ കൊലപാതകം: മുഹമ്മദലി കുറ്റക്കാരന്‍, പോലീസും സിബിഐയും കണ്ടെത്തിയത്...
തിരുവനന്തപുരം; എഞ്ചിനിയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡല്‍ കൊലപാതക കേസില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി പ്രഖ്യാപിച്ചു. പ്രതി മുഹമ്മദാലി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. കുടുംബ സുഹൃത്തായ മുഹമ്മദാലി പണത്തിന് വേണ്ടി ശ്യാമളിനെ കൊലപ്പെടുത്തി എന്നാണ് കേസ്. നേപ്പാളുകാരനായ രണ്ടാം പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2005 ഒക്ടോബര്‍ 17നാണ് കേസിന് ആസ്പദമായ സംഭവം.
ആന്ധമാന്‍ സ്വദേശിയായിരുന്നു ശ്യാമള്‍ മണ്ഡല്‍. തിരുവനന്തപുരം സിഇടി എഞ്ചിനിയങിറ് കോളജില്‍ പഠിക്കുകയായിരുന്നു. പണത്തിന് വേണ്ടിയാണ് മുഹമ്മദാലി കൊലപാതം നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഫോര്‍ട്ട് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. മുഹമ്മദാലി കൊലപാതകത്തിന് ശേഷം ആന്ധമാനിലേക്ക് കടന്നിരുന്നു. അവിടെ എത്തിയാണ് പോലീസ് പ്രതിയെ പിടിച്ചത്. അപ്പോഴേക്കും രണ്ടാം പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നേപ്പാള്‍ സ്വദേശി ദുര്‍ഹ ബഹദബൂര്‍ ആണ് രണ്ടാംപ്രതി. ഇയാള്‍ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു.

ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖ പരിശോധിച്ചുള്ള അന്വേഷണമാണ് കേസില്‍ തുമ്പായത്. മുഹമ്മദാലി വിളിച്ചത് അനുസരിച്ച് ശ്യാമള്‍ മണ്ഡല്‍ കിഴക്കേക്കോട്ടയിലെത്തിയിരുന്നു. ഇവിടെ നിന്നാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശ്യാമളിന്റെ ഫോണില്‍ നിന്ന് പണം ആവശ്യപ്പെട്ട് പിതാവിന് വിളിച്ചു. 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ശ്യാമളിന്റെ പിതാവ് ബസദേവ് മണ്ഡല്‍ പണവുമായി ചെന്നൈയിലെത്തിയ വേളയിലാണ് മൃതദേഹം കോവളത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ശ്യാമളിന്റെ ഫോണ്‍ ചെന്നൈയിലെ ഒരു കടയില്‍ വിറ്റ ശേഷമാണ് മുഹമ്മദാലി ആന്ധമാനിലേക്ക് തിരിച്ചുപോയത്. പോലീസ് സംഘം ഈ ഫോണ്‍ കണ്ടെടുത്തതോടെ അന്വേഷണം വേഗത്തിലായി. ഫോര്‍ട്ട് പോലീസ് അതിവേഗം പ്രതിയിലേക്കെത്തി. എങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്യാമളിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2008ലാണ് ബസദേവ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐയും സഞ്ചരിച്ചത് പോലീസിന്റെ അതേ റൂട്ടിലായിരുന്നു. 2020ലാണ് വിചാരണ തുടങ്ങിയത്. എന്നാല്‍ കൊവിഡ് വ്യാപനം വിചാരണ തടസപ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പ് നടപടികള്‍ വേഗത്തിലാക്കുകയും ഇന്ന് വിധി പ്രഖ്യാപിക്കുകയുമായിരുന്നു. ബുധനാഴ്ച പ്രതിക്ക് ശിക്ഷ വിധിക്കും.
17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. സിബിഐക്ക് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ കെ ആന്റണി ഹാജരായി.












Click it and Unblock the Notifications