Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്: പ്രതി മുഹമ്മദലിക്ക് ജീവപര്യന്തം, കോടതി വിധി 17 വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതി മുഹമ്മദലിക്ക് ഇരട്ട ജീവപര്യന്തം. കഴിഞ്ഞ ദിവസം മുഹമ്മദലി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തിയിരുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു മുഹമ്മദലി. കേസില്‍ 17 വര്‍ഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്. പണത്തിന് വേണ്ടി വിദ്യാര്‍ത്ഥിയായ ആന്‍ഡമാന്‍ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

1

അതേസമയം പ്രതിക്ക് 10,1000 രൂപ പിഴയും ചുമത്തിയിട്ടുണ്ട് കോടതി. ഇതില്‍ നാല് ലക്ഷം മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നേപ്പാല്‍ സ്വദേശി ദുര്‍ഗ ബഹദൂര്‍ ഭട്ട് ഛേത്രി എന്ന ദീപക്, ശ്യാമള്‍ മണ്ഡലിന്റെ കുടുംബ സുഹൃത്ത് മുഹമ്മദലി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. രണ്ടാം പ്രതി മുഹമ്മദലിയാണ് വിചാരണ നേരിടുന്ന പ്രതി. ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ശ്യാമളിനെ കോവളം ബൈപ്പാസിന് സമീപമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയറുത്ത് കൊന്ന ശേഷം മൃതദേഹം ചാക്കില്‍ കെട്ടി മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. ചാക്കുക്കെട്ടില്‍ നിന്ന് ദുര്‍ഗഡം വമിച്ചതോടെ നാട്ടുകാര്‍ പോലീസിനെ അറിയിച്ചതോടെയാണ് കൊലപാതകം പുറം ലോകമറിഞ്ഞത്.

കേസില്‍ ഫോര്‍ട്ട് കൊച്ചി പോലീസും സിബിഐയും നടത്തിയ കണ്ടെത്തലുകള്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുന്നതില്‍ നിര്‍ണായകമായത്. ശ്യാമളിന്റെ ഫോണ്‍ രേഖകളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. മുഹമ്മദലിയാണ് ശ്യാമളിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ചുവരുത്തിയത്. കിഴക്കേ കോട്ടയില്‍ നിന്നും ശ്യാമളിനെ മുഹമ്മദലിയും ദുര്‍ഹ ബഹദൂറും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശ്യാമളിന്റെ ഫോണില്‍നിന്നും അച്ചന്‍ ബസുദേവ് മണ്ഡലിനെ വിളിച്ച് ഇവര്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണവുമായി ബസുദേവ് മണ്ഡല്‍ ചെന്നൈയില്‍ പല സ്ഥലങ്ങളില്‍ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തുന്നത്.

ശ്യാമളിന്റെ ഫോണ്‍ ചെന്നൈയിലെ ഒരു കടയില്‍ വിറ്റ ശേഷം മുഹമ്മദാലി ആന്‍ഡമാനിലേക്ക് കടന്നു. പോലീസ് ഇയാളെ പിടികൂടുന്നത് ഇവിടെ നിന്നാണ്. കേസിലെ മറ്റൊരു പ്രതിയായ ദുര്‍ഹ ബഹദൂറിനെ ഇതുവരെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും കണ്ടെത്താനായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+