Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചു; സോഷ്യല്‍ മീഡിയയിലേത് കുപ്രചാരണമാണെന്ന് വിജയ് ശങ്കര്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ നടക്കുന്നത് കുപ്രചാരണമാണെന്ന് ഗായിക ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍. തനിക്കെതിരെ ഇപ്പോള്‍ ആക്ഷേപം ഉയര്‍ത്തുന്ന പ്രമോദ് എന്നയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത വീടുകയറി ആക്രമണ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് നടക്കുന്നതെന്ന് വിജയ് ശങ്കര്‍ പറഞ്ഞു.

1

തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്കും എതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടിക ജാതിക്കാരിയായ ഒരു സ്ത്രീയെ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയാണ് പ്രമോദ്. ഇയാള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ഹോം നഴ്‌സിനെ ശാരീരികമായി ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറുകയും ഭീഷണിപ്പെടുത്തി ഒടിക്കുകയും ചെയ്ത കേസിലാണ് പ്രമോദിനെ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.

2

കേസില്‍ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഗുണ്ടകളും ചേര്‍ന്ന് ആക്ഷേപവുമായി വന്നിരിക്കുന്നതെന്ന് വിജയ് ശങ്കര്‍ വ്യക്തമാക്കി. പൊലീസ് പറയുന്നത് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ്. ഒളിവിലിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയുമായി രംഗത്തെത്തിയത്. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് സാമ്പത്തികമായോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ ഒരു ഇടപാടും തനിക്കില്ലെന്ന് വിജയ് ശങ്കര്‍ പറഞ്ഞു.

3

2008ല്‍ നിര്‍മ്മാണം ആരംഭിച്ച ഫ്‌ളാറ്റ് 2010ല്‍ കെട്ടിടനിര്‍മ്മാതാവ് മുങ്ങിയതിനെ തുടര്‍ന്ന് പണി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് പിന്നീട് പണികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഭൂമി ഉടമയ്ക്ക് ഫ്‌ളാറ്റ് നിര്‍മ്മാതാവ് പണം നല്‍കാത്തതിനാലാണ് രജിസ്‌ട്രേഷന്‍ നടക്കാത്തത് എന്നറിഞ്ഞ് കയ്യില്‍ നിന്ന് പണം മുടക്കി ഇദ്ദേഹം പണി പൂര്‍ത്തിയാക്കുകയായിരുന്നു.

4

എന്നാല്‍ ഫ്‌ളാറ്റ് വാങ്ങിയവരെ വിജയ് ശങ്കര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബില്‍ഡര്‍ക്ക് കൂടുതല്‍ പണം വാങ്ങി നല്‍കാന്‍ നിര്‍ബന്ധിക്കുന്നു എന്നുമാണ് നിലവില്‍ ഉയരുന്ന ആക്ഷേപം. ഈ വിഷയത്തില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് ഫ്‌ളാറ്റുടമ കൂടിയായ പ്രമോദ് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വിധി ഇയാള്‍ക്ക് എതിരായിരുന്നു. ഇതോടെയാണ് വീഡിയോയുമായി രംഗത്തെത്തിയതെന്ന് വിജയ് ശങ്കര്‍ പറയുന്നു.

5

ഫ്‌ളാറ്റിന്റെ മുഴുവന്‍ പണവും നല്‍കാന്‍ തയാറാകാതെയാണ് ആക്ഷേപം ഉയര്‍ത്തുന്നത്. പ്രമോദ് എന്നയാള്‍ അഞ്ചു ലക്ഷം രൂപ ഫ്‌ളാറ്റ് നിര്‍മാതാവിനു നല്‍കാനിരിക്കെയാണ് മറ്റൊരു ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറുന്നത്. അതില്‍ താമസിച്ചിരുന്ന ഹോം നഴ്‌സായ യുവതിയെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

6

ഫ്‌ളാറ്റിന്റെ മുഴുവന്‍ തുകയും നല്‍കിയാല്‍ വെള്ളത്തിന്റെ കണക്ഷന്‍ ഉള്‍പ്പടെയുള്ളവ ശരിയാക്കി നല്‍കുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചത്. ഇതിനിടെ ഫ്‌ളാറ്റിന് സമീപത്തെ ചില ഗുണ്ടകള്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്‌ളാറ്റിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. തന്റെ പേരിലുള്ള ഫ്‌ളാറ്റ് പോലും രജിസ്റ്റര്‍ ചെയ്ത് കിട്ടിയിട്ടില്ല എന്ന മറുപടി പറഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നെന്ന് വിജയ് ശങ്കര്‍ പറയുന്നു.

7

ഫ്‌ളാറ്റ് സമുച്ചയത്തില്‍ താന്‍ വാങ്ങിയ ഒരു കൊമേഴ്‌സ്യല്‍ സ്‌പേസ് മാത്രമാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് കിട്ടിയിട്ടുള്ളത്. പണം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് അത് സാധിച്ചതെന്നും വിജയ് ശങ്കര്‍ മനോരമ ഓണ്‍ലൈനിനോട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് വിജയ് ശങ്കര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+