കുഞ്ഞിനെ എടുത്തെറിഞ്ഞ് അമ്മയുടെ ആത്മഹത്യാ ശ്രമം: മരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞ്
തിരുവനന്തപുരം: കുഞ്ഞിനെ റെയിൽപ്പാളത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ് മാസം പ്രായമുള്ള കുഞ്ഞാണ് ഇതോടെ ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. കളിയിക്കാവിള സ്വദേശിനിയായ അമ്പിളി(18)യാണ് കുഞ്ഞിനെ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ഇതോടെ വിവരമറിഞ്ഞെത്തിയ പോലീസാണ് ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിലെത്തിച്ചത്. റെയിൽവേ പോലീസും സ്ഥലത്തെത്തിയിരുന്നു. നിലവിൽ പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ് ഇവർ. എന്നാൽ ഇവരുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications