തിരുവനന്തപുരത്ത് മാലിന്യംകത്തിച്ചപ്പോള്‍ അസ്ഥികൂടം
തിരുവനന്തപുരം: മാലിന്യം കത്തിച്ചപ്പോള്‍ കൈപ്പത്തിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം കിഴക്കേ കോട്ടയില്‍ എസ്പ് ഫോര്‍ട്ട് ആശുപത്രിക്ക് സമീപമാണ് സംഭവം.
ആശുപത്രിക്ക് സമീപത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. കൈവിരലിന്റെ ഭാഗങ്ങളാണ് കത്താത്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രി മാലിന്യങ്ങളായിരുന്നു കത്തിച്ചിരുന്നത്.

എല്ലുകള്‍ കണ്ടതോടെ നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ദുരൂഹതക്ക് സാധ്യതയിലിലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പഠനാവശ്യത്തിന് ഉപയോഗിച്ചിരുന്ന അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ആകാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.
വിരലുകള്‍ സ്പ്രിങ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് പഠനാവശ്യത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന സംശയത്തിന് വഴിവച്ചത്.












Click it and Unblock the Notifications