Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒാട്ടോറിക്ഷയിൽ ചന്ദനത്തടി കടത്തിയ അഞ്ചംഗസംഘം പിടിയിൽ: വിതുരയില്‍ നിന്ന് ചന്ദനം കടത്തിയത് ചാക്കില്‍

വിതുര: ഒാട്ടോറിക്ഷയിൽ ചന്ദനത്തടികടത്തുവാൻ ശ്രമിച്ച അഞ്ചംഗസംഘത്തെ വിതുര പൊലീസ് പിടികൂടി. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ 50 കിലോ ചന്ദനത്തടിയാണ് എസ്.ഐ.വി.നിജാമിൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കല്ലാർ സ്വദേശികളായ മണിക്കുട്ടൻ,ഭഗവാൻകാണി,മാധവൻകാണി,ഷാനി,ആനപ്പാറ സ്വദേശി രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കല്ലാറിൽ നിന്നും പേപ്പാറയിലേക്ക് ഒാട്ടോറിക്ഷയിൽ വരവേയാണ് സംഘം പിടിയിലായത്. കല്ലാറിൽ നിന്നുംചന്ദനം കടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം വഴിയില്‍ വച്ച് ഓട്ടാ തടഞ്ഞെങ്കിലും ഇവര്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പിന്തുടര്‍ന്ന പൊലീസ് സംഘത്തെ കീഴ്‌പെടുത്തുകയായിരുന്നു.കനത്ത മഴ സമയത്താണ് ചന്ദനം കടത്തികൊണ്ടുവന്നത്.

തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ കല്ലാര്‍വനത്തില്‍ നിന്നു മുറിച്ച ചന്ദനത്തടി വില്‍പനക്കായി കൊണ്ടു പോകുകയാണെന്ന് ഇവര്‍ പറഞ്ഞതായി എസ്.ഐ.വി.നിജാം അറിയിച്ചു. സംഘത്തെയും സഞ്ചരിച്ചിരുന്ന ഓട്ടോയുള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. നിരവധി ചന്ദനക്കടത്തു കേസുകളില്‍ പ്രതിയാണ് പിടിയിലായ മണിക്കുട്ടനെന്നും ഇയാളുടെ പേരില്‍ ഇപ്പോഴും കേസ് നിലവിലുണ്ടെന്നും എസ്.എെ അറിയിച്ചു.

smuggling-15

കല്ലാർ മേഖലയിൽ അനവധി ചന്ദനകടത്ത് സംഘം സജീവമായി പ്രവർത്തിക്കുന്നുണ്ട്.തമിഴ്നാട് വനത്തിൽ എത്തി ചന്ദനം മറുച്ച് കൊണ്ടു വന്ന് വിൽക്കുകയാണ്പതിവ്.ചന്ദനം കടത്തുന്നതിനിടയിൽ തമിഴ്നാട്ടിൽ വച്ച് വനപാലകരുമായി ഏറ്റുമുട്ടി അനവധി പേർ മരണപ്പെടുകയും,നിരവധി പേരെ തമിഴ്നാട് വനപാലർ പിടികൂടുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+