രാഹുൽ ട്രാക്ടർ ഓടിക്കുന്നത് പ്രോത്സാഹന സമ്മാനം പോലും കിട്ടാൻ സാധ്യതയില്ലാത്ത കോമാളിത്തരം, രാഹുൽ ഗാന്ധിക്കെതിരെ
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ ട്രാക്ടർ റാലിയെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മൻമോഹൻ സർക്കാരിനെതിരെ 2009ൽ കർഷകർ സമരം നടത്തിയ കാലത്തില്ലാത്ത പ്രതിഷേധം ഇപ്പോള്‍ താങ്ങുവില വർധിപ്പിക്കുകയും എപിഎംസികള്‍ നിർത്തലാക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുള്ള മോദി സർക്കാരിനെതിരെ നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.
കോൺഗ്രസിലേക്കില്ല: പുതിയ പാർട്ടിയുമായി മുന്നോട്ട്, മുല്ലപ്പള്ളിയുടെ അഭിപ്രായം തള്ളി മാണി സി കാപ്പൻ
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

കോമാളിത്തരമെന്ന്
രാഹുൽ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തിൽ പ്രോത്സാഹനസമ്മാനം പോലും കിട്ടാൻ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് രമേശ് ചെന്നിത്തലയെങ്കിലും രാഹുൽ ഗാന്ധിയെ ഉണർത്തിക്കണം. പട്ടയം കിട്ടാത്തത് മുതൽ പട്ടിണി മാറാത്തത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവർഷം നിരവധി മനുഷ്യർ ആത്മഹത്യ ചെയ്ത മണ്ഡലമാണ് വയനാട് എന്ന് ടിയാനെ ബോധിപ്പിക്കണം.

എന്തുകൊണ്ട് സമരം
സ്വകാര്യ കമ്പനികൾക്ക് കാർഷിക മേഖല തീറെഴുതി കൊടുത്ത മൻമോഹൻ സിങ്ങിന്റെ പാവ സർക്കാരിനെതിരെ 2009 ഓഗസ്റ്റിൽ കർഷകർ ജന്തർ മന്തറിൽ നടത്തിയ സമരം രാഹുലിന് ഓർമ്മയുണ്ടാകണമെന്നില്ല. പാർലമെന്റിലെ രാഹുലിന്റെ നിദ്രാപൂർണ്ണമായ പ്രവർത്തനം ദേശിയ മാധ്യമങ്ങൾ ക്യാമറയിൽ ഒപ്പിയിട്ടുള്ളതാണല്ലോ. അന്നില്ലാത്ത പ്രതിഷേധം താങ്ങുവില നിരന്തരം ഉയർത്തുകയും, കർഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, APMC കൾ നിർത്തലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത നരേന്ദ്ര മോദി സർക്കാരിനെതിരെ ട്രാക്ടറോടിച്ച് നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണെന്ന് അടുത്ത പട്ടായ ടൂറിന് മുമ്പെങ്കിലും കോൺഗ്രസുകാർ അദ്ദേഹത്തെ ഓർമിപ്പിക്കണം.

സുഹൃത്തുക്കൾക്ക് വേണ്ടി
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനമാർഗ്ഗമായ കൃഷിയെ അവരിൽ നിന്ന് തട്ടിയെടുത്ത് തന്റെ രണ്ട് സുഹൃത്തുക്കൾക്ക് സൌജന്യമായി നൽകാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പിലായാൽ കാർഷികോൽപ്പന്നങ്ങൾ വൻകിട വ്യവസായികൾ തീരുമാനിക്കുന്ന വിലയ്ക്ക് വിൽക്കേണ്ട ഗതികേടുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷക സമരങ്ങൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് മാണ്ടാട് മുതൽ മുട്ടിൽ വരെ നടത്തിയ ട്രാക്ടർ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിങ്കിൽ അതിസുന്ദരിയായി റിതു വർമ്മ- ചിത്രങ്ങൾ കാണാം