തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച വിഷയം ശബരിമലയും വിശ്വാസ സംരക്ഷണവും മാത്രമാണെന്ന് ശോഭ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രദാന ചര്‍ച്ച വിഷയം ശബരിമലയും വിശ്വാസ സംരക്ഷണവും തന്നെയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ട് മാത്രം തന്നെ മുന്നോട്ടുപോകുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

sabarimala

ശബരിമല വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച കടകംപള്ളി സുരേന്ദ്രന്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് പറഞ്ഞ എം സ്വരാജിനെ തള്ളിപ്പറയുമോ. ശബരിമലയുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ സീതാറാം യെച്ചൂരിയെയും പിണറായിയെയും കാനം രാജേന്ദ്രനെയും തള്ളിപ്പറയാന്‍ കടകംപള്ളി തയ്യാറാകണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പുട്ടുപൊടിയുണ്ടാക്കുന്ന വ്യവസായ മന്ത്രിയായിരുന്നില്ല കടകംപള്ളി സുരേന്ദ്രന്‍, ക്ഷേത്രങ്ങള്‍ സംരക്ഷിക്കേണ്ട, വിശ്വാസികളെയും വിശ്വാസങ്ങളെയും സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രിയായിരുന്നു, എന്നിട്ടാണ് വിശ്വാസികളെ വേട്ടയാടിയതെന്നും ശോഭ സുരേന്ദ്രന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

അതേസമയം, കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതത്തിന്റെ പേരില്‍ ശോഭ സുരേന്ദ്രന്‍ വോട്ട് ചോദിച്ചെന്നാണ് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കരിക്കകം സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് ബി എസ് സജിയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

രമേശ്‍ ചെന്നിത്തലയ്ക്ക് വിമതന്‍ കെപിസിസിയില്‍ നിന്ന് തന്നെ; മത്സരം ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍ രമേശ്‍ ചെന്നിത്തലയ്ക്ക് വിമതന്‍ കെപിസിസിയില്‍ നിന്ന് തന്നെ; മത്സരം ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍

കെ സുരേന്ദ്രൻ സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞു? തോറ്റ പരീക്ഷയിൽ ജയിച്ചുവെന്ന്... വാർത്ത പുറത്ത് വിട്ട് കൈരളികെ സുരേന്ദ്രൻ സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞു? തോറ്റ പരീക്ഷയിൽ ജയിച്ചുവെന്ന്... വാർത്ത പുറത്ത് വിട്ട് കൈരളി

'സാരല്യ ഈ നാട്ടിൽ നടക്കുന്നതൊന്നും അറിയാഞ്ഞിട്ടാ'; യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറുപടിയുമായി പിവി അൻവർ'സാരല്യ ഈ നാട്ടിൽ നടക്കുന്നതൊന്നും അറിയാഞ്ഞിട്ടാ'; യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറുപടിയുമായി പിവി അൻവർ

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ശബരിമല നിലപാട് വ്യക്തമാക്കി പിണറായി | Oneindia Malaayalam

Thiruvananthapuram
English summary
Sobha Surendran Says,topic of discussion in Assembly elections is Sabarimala and protection of faith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X