'താൻ എംഎൽഎ, കേന്ദ്രത്തിൽ ഒരു മന്ത്രിയും ഉണ്ടല്ലോ'; കഴക്കൂട്ടത്ത് യുഡിഎഫുകാർ സഹായിക്കുമെന്നും ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം; ശക്തമായ മത്സരത്തിന് കളമൊരുങ്ങിയ കഴക്കൂട്ടത്ത് യുഡിഎഫ് വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് അവകാശപ്പെട്ട് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇടതുപക്ഷം പരാജയപ്പെടണമെന്ന് ചിന്തിക്കുന്ന യുഡിഎഫുകൾ തനിക്ക് വോട്ട് ചെയ്യും. യുഡിഎഫിന്റെ പ്രവർത്തനം മണ്ഡലത്തിൽ സജീവമല്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു ശോഭയുടെ പ്രതികരണം.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

യുഡിഎഫിലെ ഭിന്നതകൾ മണ്ഡലത്തിൽ വലിയ തോതിൽ ബാധിച്ചിട്ടുണ്ടട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനം കാര്യമായി നടക്കുന്നില്ല. അതേസമയം ബിജെപിക്ക് മുൻപെങ്ങും ലഭിക്കാത്ത തരത്തിലുള്ള ആവേശം ലഭിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പ്രാദേശിക തലത്തില്‍ ദിവസം രണ്ട് പേര്‍ വീതം ബിജെപിയില്‍ ചേരുന്ന സാഹചര്യമാണ് ഉളളത്. എൽഡിഎഫിന്റെ തോൽവി ആഗ്രഹിക്കുന്ന യുഡിഎഫിലെ ആളുകളുടെ വോട്ടുകൾ എൻഡിഎയ്ക്ക് അനുകൂലമാകുന്നതാണഅ സാഹചര്യം. ബിജെപിക്ക് വലിയ മൂവ്മെെന്റ് ഉള്ളതിനാൽ ഇടതുപക്ഷത്തിന് വെപ്രാളമാണെന്നും അവർ പറഞ്ഞു.
കഴക്കൂട്ടത്തെ ജനങ്ങൾ വലിയ പ്രതീക്ഷയിലാണ്. ജനങ്ങള്‍ക്കുള്ള പ്രതീക്ഷയെന്നത് ഞാന്‍ എംഎല്‍എയാവുകയും കൂട്ടത്തില്‍ ഒരു മന്ത്രി കേന്ദ്രത്തിലുണ്ടാവുക എന്നതുമാണ്. ഈ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയാളാണ് കേന്ദ്രമന്ത്രിയായത്. ജനങ്ങൾക്കൊപ്പമാണെന്ന് അദ്ദേഹം വാക്ക് നൽകിയിട്ടുണ്ട്. വലിയൊരു വികസന സാധ്യതയുള്ള നാടാണ് എന്ന് മനസിലായിട്ടുണ്ട്. ഇവിടെ ഒരു ബൈപ്പാസ് കിട്ടാന്‍ തന്നെ 50 വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. എന്നാൽ മോദി വന്നതോടെ കാര്യങ്ങൾ മാറി. മന്ത്രി നിതിൻ ഗഡ്ഗരിയാണ് അതിന് അനുമതി നല്‍കിയത്. 850 കോടിയോളം ഇതിനായി അനുവദിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ എല്ലാം പരിഗണിച്ച് കൊണ്ടാകില്ലേ ജനം വോട്ട് ചെയ്യുകയെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications