തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്: നിർണായ വിവരങ്ങള്‍ പുറത്ത്, തലസ്ഥാനത്തെ അഭിഭാഷകർക്ക് പങ്കെന്ന്!!
തിരുവനന്തപുരം: വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന 25 കിലോ സ്വർണംപിടികൂടിയ കേസിൽ വിമാനത്താവള ജീവനക്കാരും ഇടനിലക്കാരുമടക്കം നിരവധിപേർ കുടുങ്ങിയേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായ തിരുവനന്തപുരം തിരുമല വിശ്വപ്രകാശം സ്കൂളിന് സമീപം സുനിൽകുമാർ(45), സുഹൃത്ത് കഴക്കൂട്ടം നിവാസിയായ സെറീന (42) എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്.
ഇവരിൽ നിന്ന് സ്വർണക്കടത്തിനെക്കുറിച്ച് പല സുപ്രധാന വിവരങ്ങളും ലഭിച്ചതായാണ് അറിയുന്നത്. തലസ്ഥാനത്തെ അഭിഭാഷകർക്കും ചില ഗുണ്ടാസംഘങ്ങൾക്കും ഇതുമായി ബന്ധമുള്ളതായാണ് അറിയുന്നത്. സ്വർണ്ണക്കടത്ത് കേസിൽ സുനിൽകുമാറിനെ കാരിയറാക്കിയതിന് പിന്നിൽ ഒരു അഭിഭാഷകനാണെന്നും സൂചനയുണ്ട്.

ജീവനക്കാരുടെ സഹായമുള്ളതിനാൽ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വർണ്ണം പുറത്ത് കടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഹാൻഡ് ബാഗിലാക്കി സ്വർണബിസ്കറ്റുകൾ കടത്തിക്കൊണ്ടുവന്നത്. രണ്ട് ദിവസം മുമ്പാണ് സുനിൽകുമാറും സെറീനയും ദുബായിലേക്ക് പോയത്. അവിടെ നിന്നാണ് സ്വർണം ലഭിച്ചത്. തുടർന്ന് ഒമാനിലേക്ക് പോയ ശേഷമാണ് ഇവർ തിരുവനന്തപുരത്തെത്തിയത്.
കെഎസ്ആർടിസിയിൽ കണ്ടക്ടറായ സുനിൽ കുമാർ കഴിഞ്ഞ ഏഴുവർഷമായി ജോലിക്ക് പോകുന്നില്ല. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കോർപ്പറേഷന്റെ അച്ചടക്ക നടപടികൾ നേരിടുന്ന സുനിൽകുമാറും സ്വർണ്ണക്കടത്തിൽ കാരിയറായി വൻതോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന.

ചോദ്യംചെയ്യലിൽ ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് മാഫിയയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഡിആർഐക്ക് ലഭിച്ചെന്നാണ് സൂചന. നേരത്തേയും ഇവർ തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വർണം കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. സെറീനയ്‌ക്ക് ഗൾഫിൽ ബ്യൂട്ടി പാർലറുണ്ട്. വിമാനത്താവളത്തിൽ ഇവരുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ സിസി ടിവി ദൃശ്യം പരിശോധിച്ച് വരികയാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications