ഡ്യൂട്ടിയെടുക്കാതെ ചിലര്‍ മാറിനിന്നു, കര്‍ശ നടപടിയെന്ന് ആരോഗ്യമന്ത്രി, അപാകതകള്‍ പരിഹരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിനു പിന്നാലെ അപാകതകള്‍ പരിഹരിക്കാന്‍ യോഗം വിളിച്ച് മന്ത്രി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗമാണ് ഇന്ന് മന്ത്രി വിളിച്ചത്. മുന്നറിയിപ്പില്ലാതെ വ്യാഴാഴ്ച രാത്രിയില്‍ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കും രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും ഉന്നയിച്ച പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാണ് മന്ത്രി യോഗം വിളിച്ചത്.

. ഡ്യൂട്ടിയിലുള്ളവരുടെ പേര് വിവരങ്ങള്‍ ഇനിമുതല്‍ ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഇവര്‍ ഡ്യൂട്ടിയെടുക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ഡ്യൂട്ടിയെടുക്കാതെ ചിലര്‍ മാറി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രി നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതിന്റെ കാരണം വിശദമാക്കണമെന്നും നിര്‍ദേശം നല്‍കി.സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള കാഷ്വാലിറ്റി പ്രോട്ടോകോള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെുകയും ചെയ്തു. യാതൊരു മുന്നറിയിപ്പും നല്‍കാതെ ഇന്നലെ രാത്രി 10.30 ഓടെയാണ് മന്ത്രി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ആദ്യം കാഷ്വാലിറ്റിയിലെത്തിയ മന്ത്രി രോഗികളും അവര്‍ക്കൊപ്പമെത്തിയവരുമായി സംസാരിക്കുകയും.
ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവയും മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയ മന്ത്രി ആരോഗ്യപ്രവര്‍ത്തകരുമായും സംസാരിച്ചു. മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചതിന് ശേഷമാണ് മന്ത്രി മെഡിക്കല്‍ കോളേജ് വിട്ടത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെ മിന്നല്‍ സന്ദര്‍ശനത്തിന്റെ വീഡിയോ സഹിതം പോസ്റ്റും ചെയ്തിരുന്നു.
മുന്നറിയിപ്പുകള്‍ നല്‍കാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദര്‍ശനം നടത്തിയെന്നും ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയതെന്നുംമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഒബ്‌സര്‍വേഷന്‍ റൂമുകള്‍ , വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിക്കുകയും. ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തിയെന്നും മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications