പിതാവിനെ കുത്തി പരിക്കേൽപ്പിച്ച മകൻ പിടിയിൽ: 200 രൂപയെ ചൊല്ലി തർക്കം, മാനസിക അസ്വാസ്ഥ്യം!!
പാറശാല: പിതാവിനെ കുത്തി പരിക്കേല്പിച്ച മകൻ പിടിയിൽ. പൊഴിയൂർ പെറ്റയിൽവിള വീട്ടിൽ നികേൽ പിള്ളയെ (54)കുത്തിയകേസിൽ മകൻ സുനിലാണ് (25) പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം. ഇരുന്നൂറ് രൂപ നൽകാത്തതിന്റെ വിരോധത്തിൽ നികേൽ പിള്ളയുമായി വഴക്കുണ്ടാക്കിയ സുനിൽ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ ആഴത്തിൽ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നികേൽ പിള്ളയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വീട്ടിനുള്ളിൽ നിന്നും നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നികേൽ പിള്ളയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവ ശേഷം വീട്ടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന സുനിലിനെ എസ്.ഐ പ്രസാദ്, എ.എസ്.ഐ. പ്രസാദ് കുമാർ, സി.പി.ഒ.ലിജിത്ത് എന്നിവരുടെ സംഘമാണ് പിടികൂടിയത്.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നികേൽ പിള്ള അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ഏതാനും ആഴ്ച മുമ്പ് മാതാവിനെയും സുനിൽ കഴുത്തിൽ കുത്തിപരിക്കേൽപ്പിച്ചിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും .
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications